ഗൂഗിൾ പിക്സിൽ 6 ഉടൻ വിപണിയിൽ
ആപ്പിള്‍ പ്രേമികള്‍ക്കിടിയില്‍ ഐഫോണ്‍ 13 ആവേശം വിതക്കുന്നതിനിടെ ഗൂഗിളിെന്റ ഫ്ലാഗ്ഷിപ്പായ പിക്സല്‍ 6 സീരീസ് ലോഞ്ചിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആന്‍ഡ്രോയ്ഡ് പ്രേമികള്‍.പിക്സല്‍ 6, 6 പ്രോ എന്നീ മോഡലുകള്‍ ഗൂഗ്ള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ഫോണിെന്റ ഗംഭീരമായ ഡിസൈന്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതോടൊപ്പം സ്വന്തമായി നിര്‍മിച്ച ഗൂഗിള്‍ ടെന്‍സര്‍ ചിപ്സെറ്റ് വരാനിരിക്കുന്ന സ്മാര്‍ട്ട്ഫോണുകള്‍ക്ക് കരുത്ത് പകരുമെന്നും അറിയിച്ചിട്ടുണ്ട്.
പിക്സല്‍ 6 സീരീസിെന്റ മറ്റ് വിവരങ്ങളൊന്നും ഇപ്പോള്‍ കമ്ബനി പുറത്തുവിട്ടിട്ടില്ല. എന്നാല്‍, എക്സ്ഡിഎ ഡെവലപ്പേഴ്സ് ഡോട്ട് കോം പിക്സല്‍ 6 പ്രോയുടെ ചില സുപ്രധാന വിവരങ്ങള്‍ ലോഞ്ചിന് മുേമ്ബ പുറത്തുവിടുകയും ചെയ്തു. പ്രധാനമായും ഡിസ്പ്ലേ, ചിപ്സെറ്റ്, കാമറ എന്നീ വിഭാഗങ്ങളിലെ സവിശേഷതകളാണ് പുറത്തായത്.
120Hz റിഫ്രഷ് റേറ്റ് പിന്തുണയുള്ള 3120 x 1440 പിക്സല്‍ റെസൊല്യൂഷന്‍ ഡിസ്പ്ലേ ആയിരിക്കും പിക്സല്‍ 6 പ്രോയ്ക്ക്. 1440p റെസൊല്യൂഷനുള്ള ഡിസ്പ്ലേ 120Hz റിഫ്രഷ് റേറ്റില്‍ ഉപയോഗിക്കാന്‍ കഴിയുമെന്നത് മികച്ച അനുഭവമായിരിക്കും തീര്‍ച്ച. എന്നാല്‍, ഫോണില്‍ അഡാപ്ടീവ് റിഫ്രഷ് റേറ്റുണ്ടാവുമോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.
പ്രോസസര്‍ കോണ്‍ഫിഗറേഷനുമായി ബന്ധപ്പെട്ടും എക്സ്ഡിഎ റിപ്പോര്‍ട്ട് ചില കാര്യങ്ങള്‍ വെളിപ്പെടുത്തി. 2 +2 + 4 എന്ന കോണ്‍ഫിഗറേഷനായിരിക്കും ഗൂഗിള്‍ ടെന്‍സര്‍ ചിപ്പിനുണ്ടാവുക. 2x കോര്‍ട്ടെക്സ്- A1, 2x കോര്‍ട്ടെക്സ്-A78, 4x കോര്‍ട്ടെക്സ്-A55 എന്നിങ്ങനെ ആയിരിക്കും അതിലെ കോറുകള്‍. രണ്ട് കോറുകള്‍ 2.8GHz- ലും മറ്റ് രണ്ട് കോറുകള്‍ 2.25GHz- ലും, അവസാനത്തെ നാല് കോറുകള്‍ 1.8GHz- ലും ക്ലോക്ക് ചെയ്തിരിക്കും. റിപ്പോര്‍ട്ട് പ്രകാരം 12GB വരെയുള്ള LPDDR5 റാമായിരിക്കും പിക്സല്‍ സീരീസിലുണ്ടാവുക. കൂടാതെ, പിക്സല്‍ 6, 6 പ്രോ എന്നിവയില്‍ 5ജി കണക്റ്റിവിറ്റി പിന്തുണയും ലഭിക്കും.
പിക്സല്‍ 6 പ്രോയില്‍ 50 എംപി സാംസങ് ജിഎന്‍ 1 സെന്‍സറും 12 എംപി ഐഎംഎക്സ് 386 അള്‍ട്രാ വൈഡ് ക്യാമറയും സോണി ഐഎംഎക്സ് 586 സെന്‍സറും 4x ഒപ്റ്റിക്കല്‍ സൂമും ഉള്ള 48 എംപി ടെലിഫോട്ടോ ക്യാമറയും ഉള്‍പ്പെടും. മുന്‍വശത്ത്, സെല്‍ഫികള്‍ക്കായി 12എംപിയുള്ള IMX663 സെന്‍സറായിരിക്കും ഉണ്ടാവുക.