ഗൂഗ്ള്‍ അവരുടെ സേര്‍ച്ച് എഞ്ചിന് ബിസിനസിലുള്ള ആധിപത്യം ദുരുപയോഗം ചെയ്യുന്നുവെന്ന് പരാതി!
ടെക് ഭീമനായ ഗൂഗ്ളിനെതിരെ വിശ്വാസ വഞ്ചന കേസ് ഫയല്‍ ചെയ്ത് യു.എസ് നീതിന്യായ വകുപ്പ്. ഗൂഗ്ള്‍ അവരുടെ സേര്‍ച്ച് എഞ്ചിന് ബിസിനസിലുള്ള ആധിപത്യം ദുരുപയോഗം ചെയ്യുന്നുവെന്നാണ് പരാതി. നിലവില്‍ ആഗോളതലത്തിലുള്ള സ്വീകാര്യതയും ബന്ധങ്ങളും മറ്റും എതിരാളികളെ തരംതാഴ്ത്താന്‍ കമ്പനി ഉപയോഗപ്പെടുത്തിയെന്നും യു.എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് ചൂണ്ടിക്കാട്ടുന്നു. യു.എസ് ഡിസ്ട്രിക്ട് കോടതിയില്‍ ഫയല്‍ ചെയ്ത കേസിലാണ് ഗൂഗ്ള്‍ അവരുടെ സേര്‍ച്ച് എഞ്ചിന് ബിസിനസില്‍ മുന്നേറാന്‍ ചെയ്തുകൂട്ടുന്ന പ്രവര്‍ത്തികളെ കുറിച്ച് വിശദീകരിക്കുന്നത്.
എതിരാളികളായ മറ്റ് സേര്‍ച്ച് എഞ്ചിനുകള്‍ ഫോണുകളില്‍ ഓപ്ഷ്നായി നല്‍കുന്നതടക്കം ഒഴിവാക്കാനായി കമ്ബനികളുമായി രഹസ്യകരാര്‍ ഗൂഗ്ള്‍ ഒപ്പുവെച്ചിട്ടുണ്ടെന്ന് അവര്‍ക്കെതിരെ വന്ന പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.ഡക്ഡക് ഗോ, മൈക്രോസോഫ്റ്റ് ബിങ്, യാഹൂ പോലുള്ള നിരവധി ചെറുതും വലുതുമായ സേര്‍ച്ച് എഞ്ചിനുകള്ക്കെതിരെയായിരുന്നു ഗൂഗ്ളിെന്റ രഹസ്യമായുള്ള നീക്കം. ഫോണുകള്‍ അടക്കമുള്ള വിവിധ ഗാഡ്ജറ്റുകളില്‍ ഉപയോക്താക്കള്‍ക്ക് നീക്കം ചെയ്യാന്‍ പറ്റാത്ത വിധത്തില്‍ ഗൂഗ്ള്‍ സേര്‍ച്ച് എഞ്ചിന് നിര്‍ബന്ധിതമായി പ്രീ-ഇന്‍സ്റ്റാള്‍ ചെയ്തുവരുന്നതായും പരാതിയില്‍ പറയുന്നുണ്ട്.
ആപ്പിള്‍ ഐ ഫോണുകളിലെ വെബ് ബ്രൗസറായ സഫാരിയുടെ പ്രധാന സേര്‍ച്ച് എഞ്ചിനായി നിലനിര്‍ത്തുന്നതിന് ഗൂഗ്ള്‍ ആപ്പിളിന് വര്‍ഷാവര്‍ഷം 12 ബില്യണ്‍ ഡോളര്‍ പണമായി നല്‍കുന്നുണ്ട്. ആപ്പിളിന്റെ വാര്‍ഷിക വരുമാനത്തിന്റെ 20 ശതമാനത്തോളം വരുമത്. ആപ്പിളിന്റെ സേര്‍ച്ച് എഞ്ചിന് എന്ന സ്ഥാനം പോയാല്‍ അത് വലിയ വെല്ലുവിളിയാകുമെന്നാണ് കമ്പനി കരുതുന്നതെന്നും ഗൂഗ്ളിനെതിരെ വന്ന ലോസ്യൂട്ടില്‍ പറയുന്നു.
അതേസമയം, തങ്ങള്‍ക്കെതിരെ വന്ന പരാതികള്‍ക്ക് മറുപടിയുമായി ഗൂഗ്ള്ടെക് ഭീമനായ ഗൂഗ്ളിനെതിരെ വിശ്വാസ വഞ്ചന കേസ് ഫയല്‍ ചെയ്ത് യു.എസ് നീതിന്യായ വകുപ്പ്. ഗൂഗ്ള്‍ അവരുടെ സേര്‍ച്ച് എഞ്ചിന് ബിസിനസിലുള്ള ആധിപത്യം ദുരുപയോഗം ചെയ്യുന്നുവെന്നാണ് പരാതി. നിലവില്‍ ആഗോളതലത്തിലുള്ള സ്വീകാര്യതയും ബന്ധങ്ങളും മറ്റും എതിരാളികളെ തരംതാഴ്ത്താന്‍ കമ്ബനി ഉപയോഗപ്പെടുത്തിയെന്നും യു.എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് ചൂണ്ടിക്കാട്ടുന്നു. യു.എസ് ഡിസ്ട്രിക്ട് കോടതിയില്‍ ഫയല്‍ ചെയ്ത കേസിലാണ് ഗൂഗ്ള്‍ അവരുടെ സേര്‍ച്ച് എഞ്ചിന് ബിസിനസില്‍ മുന്നേറാന്‍ ചെയ്തുകൂട്ടുന്ന പ്രവര്‍ത്തികളെ കുറിച്ച് വിശദീകരിക്കുന്നത്.
എതിരാളികളായ മറ്റ് സേര്‍ച്ച് എഞ്ചിനുകള്‍ ഫോണുകളില്‍ ഓപഷ്നായി നല്‍കുന്നതടക്കം ഒഴിവാക്കാനായി കമ്ബനികളുമായി രഹസ്യകരാര്‍ ഗൂഗ്ള്‍ ഒപ്പുവെച്ചിട്ടുണ്ടെന്ന് അവര്‍ക്കെതിരെ വന്ന പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. എത്തുകയും ചെയ്തു. എല്ലാം തെറ്റായ ആരോപണങ്ങളാണെന്ന് പറഞ്ഞ അവര്‍, ആപ്പിള്‍ ഗൂഗ്ളിനെ സേര്‍ച്ച് എഞ്ചിനായി സ്വീകരിച്ചത് ഗൂഗ്ള്‍ ഏറ്റവും മികച്ചതായത് കൊണ്ടാണെന്നും വ്യക്തമാക്കി. വിന്‍ഡോസില്‍ ബിങ് ആണ് സേര്‍ച്ച് എഞ്ചിനായി വരുന്നതെന്നും അവിടെ എന്തുകൊണ്ടാണ് ഗൂഗ്ള്‍ വരാത്തതെന്നും ബ്ലോഗ് പോസ്റ്റില്‍ കമ്പനി ചോദിക്കുന്നു.