ചന്ദ്രനെ തൊട്ട് 140 കോടി ജനങ്ങളുടെ സ്വപ്നം; വിക്രം ലാൻഡർ ചന്ദ്രനിലിറങ്ങി
ശ്രീഹരിക്കോട്ട: 140 കോടി ജനങ്ങളുടെ പ്രതീക്ഷകളുമായി ഇന്ത്യയുടെ ചന്ദ്രയാൻ 3 ചന്ദ്രനിലിറങ്ങി. ഇന്ന് വൈകിട്ട് 5.44ന് നടന്ന സൊഫ്റ്റ് ലാൻഡിങ്ങിലാണ് ചന്ദ്രയാൻ 3 ചന്ദ്രയാൻ പേടകം ചന്ദ്രോപരിതലം തൊട്ടത്ത്. ദൗത്യം വിജയിച്ചതോടെ സോവിയറ്റ് യൂണിയൻ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങൾക്കൊപ്പം എലൈറ്റ് ഗ്രൂപ്പിൽ ചന്ദ്രനിലിറങ്ങുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ.
ചന്ദ്രൻ്റെ ദക്ഷിണധ്രൂവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമെന്ന ചരിത്രവും ഇന്ത്യ സ്വന്തമാക്കി.5.45ന് ആരംഭിച്ച സോഫ്റ്റ് ലാൻഡിങ് പ്രക്രിയ 19 മിനിറ്റുകൾ നീണ്ടു. ലാൻഡിങ് പ്രക്രിയ ആരംഭിക്കുന്നതിന് രണ്ട് മണിക്കൂർ മുൻപ് അവസാനഘട്ട കമാൻഡുകൾ പേടകത്തിലേക്ക് അയച്ചിരുന്നു.
ദക്ഷിണധ്രുവത്തിന് സമീപമാണ് ചന്ദ്രയാൻ 3 വിജയകരമായി സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്. ദക്ഷിണധ്രുവത്തിന് സമീപം ലാൻഡിങ് നടത്തുന്ന ആദ്യ രാജ്യമാണ് ഇന്ത്യ.വൈകിട്ട് 6.04 ഓടെ ലാൻഡിങ് നടക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചിരുന്നു. 5.44ന് ലാൻഡിങ് പ്രക്രിയ ആരംഭിച്ച് വൈകിട്ട് 6.04 ഓടെ ലാൻഡിങ് നടക്കുമെന്നാണ് ഐഎസ്ആർഒ വ്യക്തമാക്കിയത്.
ഇതിൻ്റെ ഭാഗമായി ലാൻഡർ ചന്ദ്രനിൽ ഇറങ്ങാൻ സജ്ജമാണോ എന്ന പരിശോധനകൾ പൂർത്തിയായിരുന്നു. കൃത്യമായ സമയത്താണ് ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ് നടത്തിയത്..