ചരിത്രത്തിൽ ആദ്യമായ് ബാറ്റക്ക് ഒരു ഇന്ത്യൻ സിഇഒ!
ബാറ്റയുടെ 126 വര്ഷത്തെ ചരിത്രത്തിലാദ്യമായി ഇന്ത്യക്കാരനെ ആഗോള ചുമതലയുള്ള ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി നിയമിച്ചു. ബാറ്റ ഇന്ത്യയുടെ ചുമതല വഹിച്ചിരുന്ന സന്ദീപ് കദാരിയയെയാണ് ആഗോള ചുമതല നല്കി സിഇഒ ആക്കിയത്. അഞ്ചുവര്ഷത്തിനുശേഷം ചുമതല ഒഴിയുന്ന അലെക്സിസ് നാസര്ദിനുപകരമാണ് നിയമനം.
യുണിലിവറിലെയും വോഡാഫോണ് ഇന്ത്യ ആന്ഡ് യൂറോപ്പിലെയും 24 വര്ഷത്തെ സേവനത്തിനുശേഷം 2017ലാണ് സന്ദീപ് ബാറ്റയിലെത്തിയത്. ഐഐടി ഡല്ഹി, എക്സ്‌എല്‌ആര്‌ഐ ജംഷഡ്പുര് എന്നിവിടങ്ങളില്നിന്നായിരുന്നു ഉന്നത വിദ്യാഭ്യാസം. എക്സ്‌എല്‌ആര്‌ഐയില് പിജിഡിഎം 1993 ബാച്ചിലെ ഗോള്ഡ് മെഡലിസ്റ്റാണ്.
ചെരുപ്പ് നിര്മാണമേഖലയിലെ അതികായന്മാരായ ബാറ്റ 1894ലാണ് പ്രവര്ത്തനംതുടങ്ങിയത്.രൂപകല്പനയിലും നിര്മാണത്തിലും മികവുപുലര്ത്തിയ കമ്ബനി ആഗോളതലത്തില് വൈകാതെതന്നെ പ്രശസ്തമായി. 180 മില്യണ് ജോഡി ഷൂവാണ് പ്രതിവര്ഷം കമ്ബനി വില്ക്കുന്നത്. 5,800ലേറെ റീട്ടെയില് ഷോപ്പുകള് രാജ്യത്ത് ബാറ്റക്ക് സ്വന്തമായുണ്ട്. അഞ്ച് ഭൂഖണ്ഡങ്ങളിലായി 22ലേറെ നിര്മാണ യൂണിറ്റുകളും കമ്ബനിക്കുണ്ട്.