ചാങ് ഇ 5 പേടകം ചന്ദ്രനിലിറക്കി ചൈന  

ചന്ദ്രോപരിതലത്തില്‍ വീണ്ടും വിജയകരമായി പേടകമിറക്കി ചൈന. ചാങ്ങ് ഇ 5 ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്തതായി ചൈനീസ് സ്പേസ് അഡ്മിനിസ്ട്രേഷന്‍ അറിയിച്ചു. ഇത് മൂന്നാം തവണയാണ് ചൈന ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്നത്.

ചന്ദ്രനിലെ മോണ്‍സ് റൂംകര്‍ മേഖലയില്‍ ലാന്‍ഡ് ചെയ്ത ചാങ്ങ് ഇ 5 ചന്ദ്രനില്‍ നിന്ന് സാമ്ബിളുകള്‍ ശേഖരിച്ച ശേഷം ഭൂമിയിലേക്ക് മടങ്ങും. അടുത്ത ദിവസങ്ങളില്‍ തന്നെ ചാങ്ങ് ഇ 5 മടക്കയാത്ര ആരംഭിക്കുമെന്നാണ് ചൈനയില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ട്.

വിജയകരമായി ദൗത്യം പൂ‍‌ര്‍ത്തിയാക്കാനായാല്‍ ചന്ദ്രനില്‍ നിന്ന് സാമ്പിൾ തിരികെയെത്തിച്ച മൂന്നാമത്തെ രാജ്യമായി ചൈന മാറും.
ഇതിന് മുമ്പ് അമേരിക്കയും സോവിയറ്റ് യൂണിയനും മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.

അവസാനമായി സോവിയറ്റ് യൂണിന്റെ ലൂണ 24 ആണാ ചന്ദ്രനിലെ മണ്ണ് ഭൂമിയിലെത്തിച്ചത്. 44 വ‍‍ര്‍ഷം മുമ്പായിരുന്നു ഇത്. രണ്ട് കിലോഗ്രാം സാമ്ബിളെങ്കിലും ഭൂമിയിലെത്തിക്കാനാകുമെന്നാണ് ചൈന പ്രതീക്ഷിക്കുന്നത്. ദൗത്യവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ചൈന പുറത്ത് വിട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team