ചെക്ക് ഉപയോ​ഗിച്ചുള്ള പേയ്‌മെന്റുകള്‍ നടത്തുമ്ബോള്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്: ആര്‍ബിഐ  

ചെക്ക് ഉപയോ​ഗിച്ചുള്ള പേയ്‌മെന്റുകള്‍ നടത്തുമ്ബോള്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഓഗസ്റ്റ് 1 മുതല്‍ ചില ബാങ്കിംഗ് നിയമങ്ങളില്‍ ‌മാറ്റങ്ങള്‍ വരുത്തി. ഇതനുസരിച്ച്‌ ചെക്കുകള്‍ ഇനി മുതല്‍ എല്ലാ ദിവസവും മുഴുവന്‍ സമയവും ക്ലിയ‍ര്‍ ചെയ്യാന്‍ കഴിയും. ഈ മാസം മുതല്‍, നാഷണല്‍ ഓട്ടോമേറ്റഡ് ക്ലിയറിംഗ് ഹൗസ് (NACH) 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്നാണ് ആ‍ര്‍ബിഐ അറിയിച്ചിരിക്കുന്നത്.പുതിയ നിയമങ്ങളെക്കുറിച്ച്‌ നിങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍ ഇപ്പോള്‍ എല്ലാ ദിവസങ്ങളിലും NACH ലഭ്യമായതിനാല്‍, ചെക്ക് വഴി പണമടയ്ക്കുമ്ബോള്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണം.കാരണം ചെക്ക് 24 മണിക്കൂറും ക്ലിയറിംഗിനായി പോകുകയും അവധി ദിവസങ്ങളില്‍ പോലും ചെക്ക് മാറി പണം നേടാനും സാധിക്കും. അതിനാല്‍, ഒരു ചെക്ക് നല്‍കുന്നതിനുമുമ്ബ്, ബാങ്ക് അക്കൗണ്ടില്‍ മതിയായ ബാലന്‍സ് ഉണ്ടെന്ന് ഉറപ്പുവരുത്തുക. അല്ലെങ്കില്‍ ചെക്ക് ബൗണ്‍സ് ആകും. ചെക്ക് ബൗണ്‍സ് ആയാല്‍ പിഴ നല്‍കേണ്ടി വരും.എന്താണ് എന്‍എസിഎച്ച്‌?നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍‌പി‌സി‌ഐ) നടത്തുന്ന ഒരു ബള്‍ക്ക് പേയ്‌മെന്റ് സംവിധാനമാണ് എന്‍എസിഎച്ച്‌. പുതിയ നിയമം അനുസരിച്ച്‌ ലാഭവിഹിതം, പലിശ, ശമ്ബളം, പെന്‍ഷന്‍ എന്നിവ അവധി ദിവസങ്ങളില്‍ പോലും അക്കൗണ്ടിലെത്തും. ഒന്നിലധികം ക്രെഡിറ്റ് കൈമാറ്റങ്ങള്‍ ഈ നിയമം സുഗമമാക്കുന്നു. വൈദ്യുതി, ഗ്യാസ്, ടെലിഫോണ്‍, വെള്ളം, വായ്പകള്‍ക്കുള്ള തവണകള്‍, മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപങ്ങള്‍, ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പേയ്മെന്റുകള്‍ 24 മണിക്കൂറും നടത്താനും ഇത് സഹായിക്കുന്നു.- സാമ്ബത്തിക പ്രതിസന്ധി: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇത്തവണ ഓണത്തിന് ശമ്ബള അഡ്വാന്‍സ് ഇല്ലഉയര്‍ന്ന മൂല്യമുള്ള ചെക്കുകള്‍ക്കുള്ള പുതിയ പേയ്മെന്റ് നിയമംഈ വര്‍ഷം ജനുവരിയില്‍, ചെക്ക് അധിഷ്ഠിത ഇടപാടുകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് ആര്‍ബിഐ ഒരു ‘പോസിറ്റീവ് പേ’ സംവിധാനം നടപ്പിലാക്കിയിരുന്നു. 50,000 രൂപയ്ക്ക് മുകളിലുള്ള പേയ്‌മെന്റുകള്‍ക്കായി ‘പോസിറ്റീവ് പേ സിസ്റ്റം’ പ്രകാരം ചെക്ക് റീ-കണ്‍ഫര്‍മേഷന്‍ കീ വിശദാംശങ്ങള്‍ ആവശ്യമായി വന്നേക്കാം.ഈ പ്രക്രിയയില്‍, ചെക്ക് നമ്ബര്‍, ചെക്ക് തീയതി, പണമടച്ചയാളുടെ പേര്, അക്കൗണ്ട് നമ്ബര്‍, തുക, കൂടാതെ മുമ്ബ് അംഗീകാരം നല്‍കിയതും നല്‍കിയതുമായ ചെക്കുകളുടെ ചെക്ക് നമ്ബര്‍, ക്ലിയറിംഗുകള്‍ക്കായി അവതരിപ്പിച്ച ചെക്ക് എന്നിവയുമായി ബന്ധപ്പെട്ട് ഇലക്‌ട്രോണിക് വിശദാംശങ്ങള്‍ ചെക്ക് നല്‍കുന്നയാള്‍ സമര്‍പ്പിക്കണം.എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് ഒരു സാമ്ബത്തിക വര്‍ഷത്തില്‍ 10 ചെക്ക് ലീഫുകളാണ് ബാങ്ക് നല്‍കുക. അതിനുശേഷം അധിക ചെക്കുകള്‍ നല്‍കുന്നതിന് എസ്‌ബി‌ഐ നിരക്ക് ഈടാക്കും. ‌എന്നാല്‍, മുതിര്‍ന്ന പൗരന്മാരെ ചെക്ക് ബുക്കിന്റെ പുതിയ സേവന നിരക്കുകളില്‍ നിന്ന് ബാങ്ക് ഒഴിവാക്കിയിട്ടുണ്ട്. എസ്‌ബി‌ഐ അടുത്തിടെ ചെക്ക് ഉപയോഗിച്ച്‌ പണം പിന്‍വലിക്കുന്നതിനുള്ള പ്രതിദിന പരിധി ഒരു ലക്ഷം രൂപയായി ഉയര്‍ത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team