ചെറുകിട സംരഭകർക്ക് ഇനി 5 കോടി രൂപ വരെ ഓൺലൈൻ വായ്പ  

കൊച്ചി: ചെറുകിട, ഇടത്തരം സംഭരങ്ങള്‍ക്ക് ലളിതമായ ഡിജിറ്റല്‍ വായ്പകളുമായി ഡിബിഎസ് ബാങ്ക് . 5 കോടി രൂപ വരെയുള്ള വായ്പകളാണ് ഓൺലൈനിലൂടെ നല്‍കുക. ബാങ്ക് സ്റ്റേറ്റ്‌മെൻറിനൊപ്പം ലളിതമായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം എന്നതാണ് സവിശേഷത. അഞ്ചു കോടി രൂപയ്ക്കു മുകളിലുള്ള വായ്പകള്‍ക്ക് ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെൻറ് നല്‍കണം.

ഡാറ്റകളുടെ അടിസ്ഥാനത്തില്‍ അപേക്ഷകൾ വിശകലനം ചെയ്യാനുള്ള സംവിധാനമുണ്ട്. ഇതിലൂടെ മൊത്തത്തിലുള്ള ബിസിനസിൻെറ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യും. വായ്പാ മാനദമണ്ഡങ്ങള്‍ പാലിയ്ക്കുന്നവര്‍ക്ക് വായ്പാ ഓഫര്‍ ഓട്ടോമാറ്റിക് ആയി നല്‍കും..

24 മണിക്കൂറിനുള്ളിൽ വായ്പകൾക്ക് അംഗീകാരം


25 കോടി വരെ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്ക് അഞ്ചു കോടി രൂപ വരെയുള്ള വായ്പകള്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി 24 മണിക്കൂറിനുള്ളില്‍ അംഗീകാരം ലഭിക്കും. അഞ്ചു പ്രവര്‍ത്തി ദിവസങ്ങള്‍ക്കുള്ളില്‍ മറ്റു നടപടിക്രമങ്ങളും പൂര്‍ത്തിയാക്കും.
സൂക്ഷ്മ, ചെറുകിട സംഭരങ്ങള്‍ക്ക് പിന്തുണ നല്‍കേണ്ട സമയമായതിനാൽ ആണ് പുതിയ വായ്പകൾ അവതരിപ്പിച്ചിരിയ്ക്കുന്നത് എന്ന് ഡിബിഎസ് ബാങ്ക് ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും ഇന്റര്‍നാഷണല്‍ ബാങ്കിങ് ഗ്രൂപ്പ് കണ്‍ട്രി ഹെഡുമായ നീരജ് മിത്തല്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team