ചൈനീസ് കമ്ബനിയായ ഷവോമിയും പുതിയ സ്മാര്‍ട്ട് ഗ്ലാസുമായി എത്തിയിരിക്കുന്നു!
റേ-ബാനുമായി സഹകരിച്ച് ഫേസ്ബുക്ക് കഴിഞ്ഞ ദിവസമായിരുന്നു അവരുടെ സ്മാര്‍ട്ട് ഗ്ലാസ് അവതരിപ്പിച്ചത്.റേ-ബാന്‍ സ്റ്റോറീസ് എന്ന് പേരിട്ട സ്മാര്‍ട്ട് ഗ്ലാസ് ടെക് ലോകത്ത് വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ ചൈനീസ് കമ്ബനിയായ ഷവോമിയും പുതിയ സ്മാര്‍ട്ട് ഗ്ലാസുമായി എത്തിയിരിക്കുകയാണ്. കിടിലന്‍ ഫീച്ചറുകളാണ് ഷവോമി തങ്ങളുടെ ഗ്ലാസില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്.
കോള്‍ ചെയ്യാനും ഫോട്ടോയെടുക്കാനും നാവിഗേഷനും സന്ദേശങ്ങളുടെ നോട്ടിഫിക്കേഷനുകള്‍ കാണാനുമൊക്കെ അനുവദിക്കുന്ന ഷവോമി സ്മാര്‍ട്ട് ഗ്ലാസില്‍ റിയല്‍-ടൈം ടെക്സ്റ്റ് ട്രാന്‍സിലേഷന്‍ സൗകര്യവുമുണ്ട്. ഓഗ്മെന്‍റഡ് റിയാലിറ്റി (AR) ഉപയോഗിച്ചാണ് നാവിഗേഷന്‍ സംവിധാനത്തിെന്റ പ്രവര്‍ത്തനം. 51 ഗ്രാമാണ് ഭാരം. മൈക്രോ എല്‍.ഇ.ഡി ഇമേജിങ് ടെക്‌നോളജിയുള്ള സ്മാര്‍ട്ട് ഗ്ലാസ് കണ്ടാല്‍ സാധാരണ കൂളിങ് ഗ്ലാസ് പോലെ തോന്നിക്കും.
ഉയര്‍ന്ന പിക്‌സല്‍ സാന്ദ്രതയുള്ളതും ഒതുക്കമുള്ള ഡിസ്‌പ്ലേയാക്കുന്നതും സ്‌ക്രീന്‍ സംയോജനം അനുവദിക്കുന്നതുമായ 0.13 ഇഞ്ച് വരുന്ന മൈക്രോ എല്‍.ഇ.ഡി ഡിസ്‌പ്ലേയാണ് ഗ്ലാസിനുള്ളത്. പുതിയ ഒപ്റ്റിക്കല്‍ വേവ് ഗൈഡ് സാങ്കേതികവിദ്യയിലൂടെ ഗ്ലാസ് ഉപയോഗിക്കുന്നവരുടെ കണ്ണുകള്‍ക്ക് മുന്നില്‍ സന്ദേശങ്ങളും അറിയിപ്പുകളും പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുമെന്നും കമ്ബനി വ്യക്തമാക്കി. ടെക്സ്റ്റുകളുടെ വിവര്‍ത്തനവും കണ്ണുകള്‍ക്ക് മുന്നില്‍ ദൃശ്യമാകും.
ധാന്യമണിയുടെ അത്രമാത്രം വലിപ്പമുള്ള ഡിസ്‌പ്ലേ ചിപ്പാണ് ഉപയോഗിച്ചിരിക്കുന്നതെന്നും വെളിച്ചം ബുദ്ധിമുട്ടുണ്ടാക്കാതെ കണ്ണില്‍ പതിക്കുന്ന തരത്തിലാണ് ലെന്സിെന്റ അകത്തെ പ്രതലം തയാറാക്കിയിരിക്കുന്നതെന്നും ഷവോമി അവകാശപ്പെടുന്നുണ്ട്. സ്മാര്‍ട്ട് ഫോണിനൊപ്പം ഉപയോഗിക്കുന്ന ഒരു അനുബന്ധ ഉല്‍പ്പന്നമായല്ലാതെ, ആളുകള്‍ പ്രത്യേകമായി ഗ്ലാസ് സ്വീകരിക്കുമെന്നാണ് ഷവോമി പ്രതീക്ഷിക്കുന്നത്. അതേസമയം, സ്മാര്‍ട്ട് ഗ്ലാസിെന്റ വിലയും മറ്റ് വിവരങ്ങളും കമ്ബനി ഇപ്പോള്‍ പുറത്തുവിട്ടിട്ടില്ല.