ചൈനീസ് കമ്പനിയുമായുള്ള ബന്ധം അവസാനിപ്പിച്ചു പബ്ബ് ജി കോർപ്പറേഷൻ -പബ്ബ് ജി ഇന്ത്യയിൽ തിരിച്ചു വന്നേക്കാം !!!
രാജ്യത്ത് പബ്ജി തിരിച്ചുവന്നേക്കുമെന്ന് സൂചന. ചൈനീസ് കമ്ബനിയായ ടെന്‍സെന്റുമായുള്ള ബന്ധം കൊറിയന്‍ കമ്ബനിയായ പബ്ജി കോര്‍പറേഷന്‍ അവസാനിപ്പിച്ചതോടെയാണ് ഇന്ത്യയില്‍ പബ്ജി തിരിച്ചെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
രാജ്യത്ത് പബ്ജി നിരോധിച്ചതിനെക്കുറിച്ചുള്ള സ്ഥിതിഗതികള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും, ഇനിമുതല്‍ ടെന്‍സെന്റ് ഗെയിംസിന് ഇന്ത്യയിലെ പബ്ജി മൊബൈലില്‍ അവകാശം ഉണ്ടായിരിക്കില്ലെന്നും ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയില്‍ കൊറിയന്‍ കമ്ബനി അറിയിച്ചു. ഇന്ത്യയിലെ എല്ലാ ഉത്തരവാദിത്തങ്ങളും പബ്ജി കോര്‍പ്പറേഷന്‍ ഏറ്റെടുക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു. ഇതോടെ ഇന്ത്യയിലെ കാര്യങ്ങള്‍ പബ്ജി കോര്‍പ്പറേഷന്റെ കീഴിലേക്ക് തന്നെ മാറും
ഇന്ത്യയില്‍ നിന്ന് ‘ ആപ്പിന്’ വലിയ പിന്തുണ ലഭിച്ചിരുന്നെന്നും ,അതിന് നന്ദി പറയുന്നതായും നിര്‍മ്മാതാവ് വ്യക്തമാക്കി.
ദക്ഷിണ കൊറിയന്‍ ഗെയിമിംഗ് കമ്ബനിയായ പബ്ജി കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ളതാണ് പബ്ജി മൊബൈല്‍ ആപ്ലിക്കേഷന്‍.
ഈ മാസം രണ്ടാം തീയതിയാണ് രാജ്യത്ത് ഗെയിം ആപ്പായ പബ്‌ജി ഉള്‍പ്പടെ 118 ചൈനീസ് ആപ്പുകളെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ഐടി മന്ത്രാലയം ആപ്പുകള്‍ നിരോധിച്ച് ഉത്തരവിറക്കിയത്.