ചൈന ഉള്‍പ്പടെ അയല്‍ രാജ്യങ്ങളില്‍ നിന്നും നേരിട്ടുള്ള വിദേശനിക്ഷേപത്തിന്​ കര്‍ശന നിയന്ത്രണവുമായി കേ​ന്ദ്രസര്‍ക്കാര്‍!  

ന്യൂഡല്‍ഹി: ചൈന ഉള്‍പ്പടെ അയല്‍ രാജ്യങ്ങളില്‍ നിന്നും നേരിട്ടുള്ള വിദേശനിക്ഷേപത്തിന്​ കര്‍ശന നിയന്ത്രണവുമായി കേ​ന്ദ്രസര്‍ക്കാര്‍. ചൈനയില്‍ നിന്നുള്ള ചെറുതും വലുതുമായ എല്ലാ വിദേശനിക്ഷേപങ്ങള്‍ക്കും ഇനി കേന്ദ്രസര്‍ക്കാറി​ന്റെ മുന്‍കൂര്‍ അനുമതി വേണം.

ഏപ്രിലില്‍ അയല്‍രാജ്യങ്ങളില്‍ നിന്നുള്ള വിദേശനിക്ഷേപങ്ങള്‍ക്ക്​ കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീമാനിച്ചിരുന്നു. കേന്ദ്ര അനുമതി ആവശ്യമില്ലാത്ത നിക്ഷേപങ്ങളുടെ പരിധി 10 ശതമാനമായോ 25 ശതമാനമായോ കുറക്കാനായിരുന്നു നീക്കം. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിരുന്നില്ല.

എന്നാല്‍, ആറ്​ മാസങ്ങളായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ സര്‍ക്കാര്‍ അനുമതി വാ​ങ്ങേണ്ട നിക്ഷേപങ്ങളുടെ ഉയര്‍ന്ന പരിധിയും താഴ്​ന്ന പരിധിയും നിശ്​ചയിക്കേണ്ടെന്നാണ്​ കേന്ദ്രസര്‍ക്കാര്‍ തീരുമാനം.അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ നിക്ഷേപങ്ങള്‍ക്കും കേന്ദ്രസര്‍ക്കാറി​െന്‍റ മുന്‍കൂര്‍ അനുമതി വാങ്ങണം. സിംഗപ്പൂര്‍, മൗറിഷ്യസ്​ തുടങ്ങിയ രാജ്യങ്ങള്‍ വഴി ചൈനീസ്​ നിക്ഷേപം എത്താതിരിക്കാനാണ്​ ചൈനക്ക്​ പുറമേ മറ്റ്​ അയല്‍ രാജ്യങ്ങളെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്​. പേടിഎം, സോമാറ്റോ, ബിഗ്​ബാസ്​കറ്റ്​ തുടങ്ങി പല ഇന്ത്യന്‍ കമ്ബനികള്‍ക്കും ചൈനീസ്​ നിക്ഷേപമുണ്ട്​. ഇതുമായി ബന്ധപ്പെട്ട നിരവധി അപേക്ഷകള്‍ കേന്ദ്രസര്‍ക്കാറി​ന്റെ പരിഗണനയിലാണ്​.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team