ചൈന ഡിജിറ്റല്‍ കറന്‍സി പരീക്ഷിക്കും
ചൈന അടുത്ത ആഴ്ച മുതല്‍ പ്രധാന നഗരങ്ങളില്‍ ഡിജിറ്റല്‍ കറന്‍സി പെയമെന്റുകള്‍ പരീക്ഷിച്ചു തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. നാല് നഗരങ്ങളിലാകും ഇത് നടപ്പാക്കുക.
ഷെനന്‍ഷെന്‍, സുഷൗ, ചെങ്ഡു, ദക്ഷിണ ബെയ്ജിംഗ് ഒളിമ്ബിക്‌സ് നടന്ന് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഇതിനകം ഡിജിറ്റല്‍ കറന്‍സി പരീക്ഷിച്ചെന്നാണ് സൂചന. ചില സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പൊതുജനസേവകര്‍ക്കും മേയ് മാസം മുതല്‍ ഡിജിറ്റല്‍ കറന്‍സിയിലായിരിക്കും ശമ്ബളം ലഭിക്കുകയെന്നാണ് മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍.
പരീക്ഷണത്തില്‍ പങ്കാളികളാകാമെന്ന് മക്‌ഡൊണാള്‍ഡ്, സ്റ്റാര്‍ബക്‌സ് എന്നിവയടക്കം നിരവധി ബിസിനസ് സംരംഭങ്ങള്‍ സമ്മതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.അലിപെ, വിചാറ്റ് പെ തുടങ്ങിയ ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്ഫാമുകള്‍ ഇതിനകം തന്നെ രാജ്യത്ത് വ്യാപകമാണ്. എന്നാല്‍ അവ ഇപ്പോഴത്തെ കറന്‍സിക്ക് പകരം വയ്ക്കാനാവില്ല.
കോവിഡ് 19 വേളയില്‍ ആളുകള്‍ തമ്മിലുള്ള ശാരീരിക സമ്ബര്‍ക്കം കുറയ്ക്കുന്നതിനും ഡിജിറ്റല്‍ കറന്‍സി സഹായിക്കും