ജനകിയാസൂത്രണം രജത ജൂബിലി മെമന്റോ മാതൃക തെരഞ്ഞെടുത്തു!  

ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷിക വേളയില്‍ അതിന്റെ ആരംഭഘട്ടം മുതല്‍ക്കിങ്ങോട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജനപ്രതിനിധികളായവരെയും അധ്യക്ഷന്‍മാരെയും മികച്ച ഇടപെടലുകള്‍ നടത്തിയ ഉദ്യോഗസ്ഥരെയും സന്നദ്ധപ്രവർത്തകരെയും ആദരിക്കാനുള്ള മെമന്റോ മാതൃക തദ്ദേശ സ്വയംഭരണ വകുപ്പ് ക്ഷണിച്ചിരുന്നു.

വളരെ ആവേശകരമായ പ്രതികരണമാണ് കലാകാരന്മാരിൽ നിന്നും ഉണ്ടായതെന്നും വളരേ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ 170 ഓളം മെമന്റോ മാതൃകകളാണ് ലഭിച്ചിരുന്നതെന്നു വകുപ്പ് അറിയിച്ചു.

ലഭിച്ച മാതൃകകൾ മുഴുവനും ഉന്നതനിലവാരം പുലർത്തുന്ന കലാസൃഷ്ടികളായിരുന്നു. ഓരോ കലാകാരന്മാരെയും പ്രത്യേകം അഭിനന്ദിക്കുന്നതായി തദ്ദേശ സ്വയംഭരണ വകുപ്പ് അറിയിച്ചു..

ലഭിച്ച മാതൃകകളിൽ നിന്ന് തിരുവനന്തപുരം സ്വദേശി ഹെെലേഷ് എന്ന കലാകാരൻ രൂപകല്പന ചെയ്ത മെമന്റോ മാതൃകയാണ് തിരഞ്ഞെടുത്തത്. 22 വർഷമായി തിരുവനന്തപുരം കേന്ദ്രമാക്കി കലാപ്രവർത്തനം നടത്തുന്നയാളാണ് ഹെെലേഷ്. അദ്ദേഹത്തിന് വകുപ്പിന്റെ അഭിനന്ദനങ്ങൾ അറിയിച്ചു.

ഒപ്പംതന്നെ, മികച്ച മാതൃകകൾ രൂപകല്പന ചെയ്ത മുഴുവൻ കലാകാരന്മാർക്കും തദ്ദേശ സ്വയംഭരണ വകുപ്പ് ആശംസകളും നേർന്നു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team