ജനങ്ങള്‍ക്ക്​ ദുരിതം സമ്മാനിച്ച്‌​ വീണ്ടും ഡീസല്‍ വര്‍ധിപ്പിച്ചു.  

കൊച്ചി: ജനങ്ങള്‍ക്ക്​ ദുരിതം സമ്മാനിച്ച്‌​ വീണ്ടും ഡീസല്‍ വര്‍ധിപ്പിച്ചു. ലിറ്ററിന്​ 26 പൈസയാണ്​ വര്‍ധിപ്പിച്ചത്​., അതേസമയം, പെട്രോള്‍ വിലയില്‍ മാറ്റമില്ല. തിരുവനന്തപുരത്ത്​ ഒരു ലിറ്റര്‍ ഡീസലിന്​ 95.87 രൂപയാണ്​ വില. 103.42 രൂപയാണ്​ ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില.കൊച്ചിയില്‍ ഡീസല്‍വില ലിറ്ററിന്​ 94.05 രൂപയും പെട്രോളിന്​ 101.48 രൂപയുമാണ്​ വില. മൂന്ന്​ ദിവസത്തിനിടെ ഇത്​ രണ്ടാം തവണയാണ്​ ഡീസല്‍ വില വര്‍ധിപ്പിക്കുന്നത്​.ആഗോള വിപണിയില്‍ ബ്രെന്‍റ്​ ക്രൂഡോയിലിന്‍റെ വില 0.84 ഡോളര്‍ ഉയര്‍ന്നു. ബാരലിന്​ 78.09 ഡോളറാണ്​ ബ്രെന്‍റ്​ ക്രൂഡിന്‍റെ വില. വരും ദിവസങ്ങളിലും അന്താരാഷ്​ട്ര വിപണിയില്‍ എണ്ണവില വര്‍ധിക്കാനാണ്​ സാധ്യത. ഇത്​ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team