ജനുവരി ഒന്ന് മുതൽ കാലിത്തീറ്റക്ക് 70 രൂപ സബ്സീടി പ്രഖ്യാപിച്ചുകൊണ്ട് മിൽമ
കൊച്ചി: കൊവിഡ്-19ന്റെ പശ്ചാത്തലത്തിൽ ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് മിൽമ 70 രൂപ സബ്സിഡി പ്രഖ്യാപിച്ചു. മിൽമ ഭരണസമിതി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. മിൽമയുടെ എല്ലാത്തരം കാലിത്തീറ്റകൾക്കും ജനുവരി ഒന്ന് മുതലാണ് സബ്സിഡി ലഭിക്കുക. കൊവിഡ് കാലത്ത് ക്ഷീരകര്‍ഷകർ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കുന്നതിനാണ് കാലിത്തീറ്റ സബ്‌സിഡി വര്‍ധിപ്പിക്കുന്നതെന്ന് മില്‍മ ചെയര്‍മാന്‍ പിഎ ബാലന്‍ മാസ്റ്റര്‍ പറഞ്ഞു.