ജന്മദിനം ഉത്സവമാക്കാൻ വനിതകൾക്ക് പലിശരഹിത വായ്പയുമായി നരേന്ദ്ര മോധി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജൻമ ദിനം ഉത്സവമാക്കാൻ ഒരുങ്ങുകയാണ് ഗുജറാത്ത് സര്‍ക്കാര്‍. മോദിയുടെ ജൻമദിനമായ സെപ്റ്റംബര്‍ 17ന് മുഖ്യമന്ത്രി മഹിളാ കല്ല്യാൺ സ്കീം (എംഎംകെഎസ്) എന്ന പ്രത്യേക പദ്ധതി തന്നെ അവതരിപ്പിയ്ക്കുകയാണ് സര്‍ക്കാര്‍. വനിതാ സ്വാശ്രയ സംഘങ്ങൾക്ക് പ്രത്യേക സഹായം നൽകുന്നതാണ് പദ്ധതി.
ഒരു ലക്ഷം രൂപ വരെ സ്വാശ്രയ ഗ്രൂപ്പുകൾക്ക് സഹായം നൽകും എന്ന് ഗുജറാത്ത് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട് . 10 വനിതകൾ അടങ്ങുന്ന സംഘങ്ങൾക്ക് ആണ് സഹായം ലഭിയ്ക്കുക.
കൊവിഡ് കാലത്ത് സ്ത്രീകളെ സ്വയംപര്യാപ്തരാക്കാൻ അവതരിപ്പിച്ചിരിയ്ക്കുന്ന വായ്പകളുടെ പലിശ സര്‍ക്കാര്‍ വഹിയ്ക്കും. ഗ്രാമ, നഗര പ്രദേശങ്ങളിലെ സംഘങ്ങൾക്ക് സഹായം ലഭിയ്ക്കും .
സ്ത്രീകൾക്ക് സ്വയം തൊഴിൽ ലഭ്യമാക്കും.
ഇതിനായി ഗ്രമങ്ങളിലും നഗരങ്ങളിലും പ്രത്യേക പദ്ധതി നടപ്പാക്കും. ഗ്രമങ്ങളിലെ ഉപജീവന പ്രമോഷൻ കമ്പനി വനിതകളെ ചെറുകിട ബിസിനസ് തുടങ്ങാൻ സഹായിക്കും. വീടുകളിൽ തന്നെ ഇതു ആരംഭിയ്ക്കാം. ബാങ്കുകളുമായി ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടേയ്ക്കും. നഗരങ്ങളിൽ ഗുജറാത്ത് ലൈവ്‍ലിഹുഡ് മിഷന് കീഴിലാണ് പദ്ധതി നടപ്പാക്കുക.