ജവാനില്‍ ഷാരൂഖ് ഉപയോഗിച്ച ഫോണ്‍ വിഷയമാകുന്നു; ചോദ്യം ചെയ്ത് സോഷ്യല്‍ മീഡിയ  

ജവാൻ സിനിമ റീലിസായതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത് റിയൽമിയെ കുറിച്ചാണ്. ചിത്രത്തിൽ ഷാരൂഖ് ഖാൻ ഉപയോഗിക്കുന്ന ഫോണ്‌‍ പൊക്കോ ഫോണാണ്. സിനിമ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഇത്തരമൊരു ചർച്ചക്ക് തുടക്കം കുറിച്ചിരിക്കുന്നത്. സാങ്കേതിക പ്രേമികളാണ് ചിത്രത്തിലെ പൊക്കോ ഫോണിനെ ചൂണ്ടിക്കാണിച്ചിരിക്കുന്നത്

ജവാൻ സിനിമ റീലിസായതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത് റിയൽമിയെ കുറിച്ചാണ്. ചിത്രത്തിൽ ഷാരൂഖ് ഖാൻ ഉപയോഗിക്കുന്ന ഫോണ്‌‍ പൊക്കോ ഫോണാണ്. സിനിമ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഇത്തരമൊരു ചർച്ചക്ക് തുടക്കം കുറിച്ചിരിക്കുന്നത്. സാങ്കേതിക പ്രേമികളാണ് ചിത്രത്തിലെ പൊക്കോ ഫോണിനെ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് ഫോണിനെ കുറിച്ച് ചർച്ച ചെയ്യപ്പെടുന്നതെന്ന് സംശയിക്കുന്നവരോട്, ഷാരൂഖ് ഖാൻ റിയൽമിയുടെ ബ്രാൻഡ് അംബാസഡറാണ് എന്നത് തന്നെയാണ് കാര്യം. പൊക്കോയും റിയൽമിയും സ്മാർട്ട്‌ഫോൺ വിപണിയിലെ എതിരാളികളാണ്. ടെക് ലോകത്തെ ഒരു പ്ലോട്ട് ട്വിസ്റ്റ് പോലെയാണ് ഈ സീനിലെ ചിത്രം ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്. പൊക്കോ X4 പ്രോയാണ് സീനില്‍ കാണിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് റിയൽമി ഉപയോഗിക്കാതെ പൊക്കോ ഉപയോഗിച്ചിരിക്കുന്നത് എന്നതിന് നിരവധി ന്യായികരണങ്ങൾ പുറത്തു വരുന്നുണ്ട്. റിയൽമി ബ്രാൻഡ് അംബാസഡറായ ഷാരൂഖ് ഖാൻ ജവാനിൽ ഒരു പോക്കോ ഫോൺ ഉപയോഗിക്കുന്നത് പൊക്കോ – ഷവോമി ബ്രാൻഡ് ചിത്രത്തിന്റെ നിർമ്മാതാക്കളുമായി ഒരു ഉൽപ്പന്ന പ്ലെയ്‌സ്‌മെന്റ് ഡീൽ നടത്തിയതുകൊണ്ടാകാം എന്നാണ് ഒരു വിശദീകരണം.

പ്രൊഡക്ഷൻ ഹൗസുകളുമായുള്ള സ്പോൺസർഷിപ്പ് ഇടപാടുകളുടെ ഭാഗമായി, അഭിനേതാക്കൾ പലപ്പോഴും സിനിമകളിൽ ഡിവൈസസ് പ്രദർശിപ്പിക്കാറുണ്ട്. ഈ മേയിലാണ് റിയൽമി ഷാരൂഖ് ഖാനെ ബ്രാൻഡ് അംബാസഡറായി നിയമിച്ചത്. “റിയൽമി സ്മാർട്ട്‌ഫോൺ വിഭാഗത്തിന്റെ ബ്രാൻഡ് അംബാസഡറായി ഷാരൂഖ് ഖാനെ ഉൾപ്പെടുത്തുന്നതിൽ തങ്ങൾ അതീവ സന്തുഷ്ടരാണ്. അദ്ദേഹത്തിന്റെ ധൈര്യം തങ്ങളുടെ ബ്രാൻഡിന്റെ തത്ത്വചിന്തയുമായി ചേരുന്നതാണ്” റിയൽമി ഇന്ത്യയുടെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ താവോ, ബ്രാൻഡിന്റെ പുതിയ മുഖമായി ഷാരൂഖിനെ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്.

2022 ഏപ്രിലിൽ വിപണിയിൽ ലോഞ്ച് ചെയ്ത പൊക്കോ X4 പ്രോ എന്ന ഫോൺ ഉപയോഗിക്കുന്ന ചിത്രങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞു. അടുത്തിടെയാണ് റിയൽമിയുടെ രാജ്യത്തലവൻ മാധവ് ഷേത്ത്, ഇന്ത്യൻ വിപണിയിലേക്കുള്ള ഹോണറിന്റെ തിരിച്ചുവരവിന് നേതൃത്വം നൽകുന്നതിനായി പുറത്തുകടന്നു. താമസിയാതെ, മറ്റ് നിരവധി ഉയർന്ന റാങ്കിങ് എക്സിക്യൂട്ടീവുകളും ഇത് പിന്തുടർന്നു. അവരും ഹോണർ ടീമിൽ ചേരാനായി റിയൽമി വിട്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team