ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡ് വാഹനമായ പുതിയ ഡിഫന്‍ഡര്‍ P400e യുടെ ഇന്ത്യയിലെ ബുക്കിംഗ് ആരംഭിച്ചു!  

മുംബൈ: ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യയുടെ ആദ്യത്തെ പ്ലഗ്-ഇന്‍ ഹൈബ്രിഡ് വാഹനമായ പുതിയ ഡിഫന്‍ഡര്‍ P400e യുടെ ഇന്ത്യയിലെ ബുക്കിംഗ് ആരംഭിച്ചു.

കരുത്തുറ്റ 2.0 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനും 105 kW ഇലക്‌ട്രിക് മോട്ടോറും സംയോജിക്കുന്ന P400e 297 kWസംയോജിത കരുത്തും സംയോജിത 640 Nm ടോര്‍ക്കും നല്‍കുന്നു. വെറും 5.6 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ ആക്‌സിലറേറ്റ് ചെയ്യുന്നതിനും മണിക്കൂറില്‍ 209 കിലോമീറ്റര്‍ വേഗതയിലെത്താനും ഇത് പുതിയ ഡിഫന്‍ഡറിനെ സഹായിക്കുന്നു.

വാഹനത്തോടൊപ്പം കോംപ്ലിമെന്ററിയായി ലഭിക്കുന്ന 7.4 kW AC വാള്‍ ബോക്‌സ് ചാര്‍ജര്‍ ഉപയോഗിച്ചോ വീട്ടിലോ ഓഫീസിലോ ഉള്ള 15A സോക്കറ്റ് ഉപയോഗിച്ചോ ചാര്‍ജ് ചെയ്യാവുന്ന 19.2 kWh ബാറ്ററിയാണ് പുതിയ ഡിഫന്‍ഡര്‍ P400e യ്ക്കുള്ളത്.പ്രവര്‍ത്തനക്ഷമതയും ഇന്ധനക്ഷമതയും ഒത്തിണങ്ങിയ ലാന്‍ഡ് റോവറിന്റെ ഐതിഹാസിക ഓഫ്-റോഡ് കാര്യക്ഷമത അതേപടി നിലനിര്‍ത്തുന്ന വാഹനമായ പുതിയ ഡിഫന്‍ഡര്‍ എന്ന ആദ്യത്തെ പ്ലഗ്-ഇന്‍ ഹൈബ്രിഡ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ പ്രസിഡന്റ് & മാനേജിംഗ് ഡയറക്ടര്‍ രോഹിത് സൂരി പറഞ്ഞു.

2020 നവംബറില്‍ ജാഗ്വാര്‍ ഐ-പേസിന്റെ ബുക്കിംഗ് ആരംഭിച്ചതിനു ശേഷം ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഉത്പന്ന നിരയിലുടനീളം വൈദ്യുത വാഹനങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതു കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു. SE, HSE, X-Dynamic HSE, X എന്നീ നാല് വേരിയന്റുകളില്‍ ഡിഫന്‍ഡര്‍ 110 ല്‍ പുതിയ ഡിഫന്‍ഡര്‍ P400e ഇന്ത്യയില്‍ ലഭ്യമാകും. പുതിയ ഡിഫന്‍ഡര്‍ P400e യെക്കുറിച്ച്‌ കൂടുതല്‍ അറിയാന്‍ www.landrover.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team