ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ആശ്വാസകരമായ തീരുമാനം.
ന്യൂഡല്‍ഹി: ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ആശ്വാസകരമായ തീരുമാനം. കോടികള്‍ വില വരുന്ന സ്‌പൈനല്‍ അട്രോഫി മരുന്നിന്റെ നികുതി ഒഴിവാക്കി.കുട്ടികളില്‍ ബാധിക്കുന്ന എസ്‌എംഎ എന്ന അപൂര്‍വ രോഗത്തിന്റെ മരുന്ന് ഇറക്കുമതി ചെയ്യുന്നതാണ്. സോള്‍ജിന്‍സ്മ ഇഞ്ചക്ഷന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ക്കാണ് നികുതി ഒഴിവാക്കിയത്. ക്യാന്‍സര്‍ മരുന്നുകളുടെ ജിഎസ്ടി കുറയ്ക്കാനും കൗണ്‍സിലില്‍ തീരുമാനമായിരുന്നു. ഇതോടെ ക്യാന്‍സര്‍ മരുന്നുകളുടെയും വില കുറയും.ഇന്നലെ ചേര്‍ന്ന 45-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനമെടുത്തത്. നേരത്തെ മട്ടന്നൂരില്‍ എസ്‌എംഎ രോഗ ബാധിതനായ മുഹമ്മദിന്റെ ചികിത്സയ്ക്കായി ലോകമെമ്ബാടുമുള്ള ആള്‍ക്കാര്‍ സഹായധനമെത്തിച്ചിരുന്നു. കുട്ടിയുടെ ചികിത്സയ്ക്കായി എസ്‌എംഎ രോഗത്തിനുള്ള മരുന്നിന് ഇറക്കുമതി ചുങ്കവും ജിഎസ്ടിയും അടക്കം 18 കോടിയോളം രൂപയാണ് ചിലവ് പറഞ്ഞിരുന്നത്. ഈ സാഹചര്യത്തില്‍ നികുതിയളവ് നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് കുട്ടിയുടെ കുടുംബം എംപി വഴി ധനമന്ത്രി നിര്‍മല സീതാരാമനെ സമീപിച്ചിരുന്നു. അതിനു പിന്നാലെ ഇവര്‍ക്ക് നികുതിയിളവ് നേരത്തെ നല്‍കിയിരുന്നു. ഇതേപോലെ എസ്‌എംഎ ബാധിച്ച് ചികിത്സയിലിരിക്കെ വലമ്ബൂര്‍ കുളങ്ങരത്തൊടി ആരിഫിന്റെയും റമീസ തസ്നിയുടേയും മകനായ ആറ് മാസം പ്രായമുള്ള ഇമ്രാന്‍ മുഹമ്മദ് മരണമടഞ്ഞിരുന്നു. മരുന്നിനായി ആവിശ്യവുമുള്ള 18 കോടിയില്‍ പതിനാറര കോടിയും സമാഹരിച്ചിരുന്നു. ബാക്കി ഒന്നരക്കോടികൂടി ലഭ്യമാകുമെന്ന് ഇമ്രാന്റെ കുടുംബവും ചികിത്സാ സമിതിയും പ്രതീക്ഷിച്ചിരിക്കെയാണ് ഇമ്രാന്‍ വിടപറഞ്ഞത്.അതേസമയം രാജ്യത്ത് ഇന്ധന വില 100 കടന്ന സാഹചര്യത്തില്‍ എല്ലാവരും ഉറ്റുനോക്കിയിരുന്നത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലേക്കായിരുന്നു. എന്നാല്‍ പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരുന്നതിനെ എല്ലാ സംസ്ഥാനങ്ങളും കൂട്ടം ചേര്‍ന്ന് എതിര്‍ത്തതോടെ വിഷയം പിന്നീട് ചര്‍ച്ച ചെയ്യാെമന്ന തീരുമാനത്തില്‍ യോഗം പിരിയുകയായിരുന്നു. ബിജെപി ഭരിക്കുന്ന ഉത്തര്‍ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളും ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്തിയാല്‍ വരുമാന നഷ്ടമുണ്ടാകുമെന്ന് സംസ്ഥാനങ്ങള്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പെട്രോള്‍, ഡീസല്‍, മറ്റ് പെട്രോളിയം ഉല്‍പന്നങ്ങള്‍ എന്നിവ രാജ്യത്തെ ഏക നികുതി സംവിധാനമായ ജിഎസ്ടിയ്ക്ക് കീഴില്‍ കൊണ്ടു വരുന്നത് സംബന്ധിച്ചാണ് ഇന്നലെ ചര്‍ച്ച ചെയ്തത്. ബയോ ഡീസലിന്റെ നികുതി കുറച്ചതായും ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. 12 ശതമാനം ഉണ്ടായിരുന്ന നികുതി അഞ്ച് ശതമാനമാക്കിയാണ് കുറച്ചത്.നികുതി ചോര്‍ച്ച തടയുന്നതിനായി ഓണ്‍ലൈന്‍ ആപ്പുകള്‍ വഴിയുള്ള ഭക്ഷണ വിതരണം ജിഎസ്ടി പരിധിയില്‍ ആക്കാന്‍ നേരത്തെ യോഗത്തില്‍ തീരുമാനമുണ്ടായിരുന്നു. 2022 ജനുവരി ഒന്ന് മുതല്‍ മൊബൈല്‍ ആപ്പ് വഴിയുള്ള ഭക്ഷണ വിതരണത്തിന് ജിഎസ്ടി ഈടാക്കാന്‍ ആരംഭിക്കും. ഹോട്ടലില്‍ നല്‍കുന്ന ഭക്ഷണത്തിന് സമാനമായി അഞ്ച് ശതമാനം ജിഎസ്ടി ഓണ്‍ലൈന്‍ ഭക്ഷണത്തിനും ഈടാക്കാനാണ് തീരുമാനം. ആപ്പുകളില്‍ നിന്നായിരിക്കും നികുതി ഈടാക്കുന്നത്.Tags