ജിയോ 4ജി സര്‍വീസുകള്‍ വീണ്ടും അണ്‍ലിമിറ്റഡ് ആക്കി  

2021 ല്‍ ജിയോയുടെ ഏറെ പ്രതീക്ഷയേറിയ ഒരു സംരംഭമാണ് ജിയോ 5ജി സര്‍വീസുകള്‍ .2021 മധ്യത്തില്‍ തന്നെ ജിയോ 5ജി സര്‍വീസുകള്‍ പ്രതീക്ഷിക്കാം .എന്നാല്‍ ഇപ്പോള്‍ അതിനു മുന്നോടിയായി ജിയോ 2021 ല്‍ ആദ്യം ചെയ്തിരിക്കുന്നത് ജിയോ 4ജി സര്‍വീസുകള്‍ വീണ്ടും അണ്‍ലിമിറ്റഡ് ആക്കി എന്നതാണ് .

ജിയോയുടെ പുതിയ ന്യൂ ഇയര്‍ പ്ലാനുകള്‍ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നു .പുതിയ പ്ലാനുകള്‍ അല്ല എന്നതാണ് മറ്റൊരു പ്രധാന വിശേഷം .നേരത്തെ ഇന്ത്യയില്‍ മറ്റു കണക്ഷനുകളിലേക്കു ലിമിറ്റഡ് ആയി വിളിച്ചുകൊണ്ടിരുന്ന ജിയോ ഉപഭോതാക്കള്‍ക്ക് ഇനി ജിയോയുടെ പ്ലാനുകളില്‍ ഇന്ത്യയില്‍ എവിടേക്കും ഏത് നെറ്റ് വര്‍ക്കുകളിലേക്കും അണ്‍ലിമിറ്റഡ് ആയി വിളിക്കുവാന്‍ സാധിക്കുന്നതാണ് .ഇപ്പോള്‍ ജിയോയുടെ അത്തരത്തില്‍ ലഭിക്കുന്ന 5 പ്ലാനുകളെയാണ് ഇവിടെ പരിചയപ്പെടുന്നത് .അണ്‍ലിമിറ്റഡ് ഓഫറുകളില്‍ ആദ്യം എടുത്തു പറയേണ്ടത് 129 രൂപയുടെ പ്ലാനുകളെയാണ് .129 രൂപയുടെ റീച്ചാര്‍ജുകളില്‍ ജിയോ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ് ഏത് നെറ്റ് വര്‍ക്കുകളിലേക്കും 28 ദിവസ്സത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നതാണ് .2ജിബിയുടെ ഡാറ്റയാണ് ഈ പ്ലാനുകളില്‍ ജിയോ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് .എന്നാല്‍ മറ്റു ടെലികോം കമ്ബനികള്‍ 149 രൂപയുടെ റീചാര്‍ജുകളിലാണ് ഈ ആനുകൂല്യങ്ങള്‍ നല്‍കുന്നത് എന്നാണ് ജിയോ അവകാശപ്പെടുന്നത് .

അടുത്തതായി എടുത്തു പറയേണ്ടത് 149 രൂപയുടെ പ്ലാനുകളാണ് .149 രൂപയുടെ റീച്ചാര്‍ജുകളില്‍ ജിയോ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ് ഏത് നെറ്റ് വര്‍ക്കുകളിലേക്കും 24 ദിവസ്സത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നതാണ് .ദിവസ്സവും 1 ജിബിയുടെ ഡാറ്റയാണ് ഈ പ്ലാനുകളില്‍ ജിയോ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് .എന്നാല്‍ മറ്റു ടെലികോം കമ്ബനികള്‍ 199 രൂപയുടെ റീചാര്‍ജുകളിലാണ് ഈ ആനുകൂല്യങ്ങള്‍ നല്‍കുന്നത് എന്നാണ് ജിയോ അവകാശപ്പെടുന്നത് .

അടുത്തായി 199 രൂപയുടെ റീച്ചാര്‍ജുകളാണ് .199 രൂപയുടെ റീച്ചാര്‍ജുകളില്‍ ജിയോ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ് ഏത് നെറ്റ് വര്‍ക്കുകളിലേക്കും 28 ദിവസ്സത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നതാണ് .ദിവസ്സവും 1.5 ജിബിയുടെ ഡാറ്റയാണ് ഈ പ്ലാനുകളില്‍ ജിയോ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് .

അവസാനമായി ഈ പ്ലാനുകളില്‍ എടുത്തു പറയേണ്ടത് 555 രൂപയുടെ റീച്ചാര്‍ജുകളില്‍ ലഭിക്കുന്ന പ്ലാനുകളാണ് .555 രൂപയുടെ റീച്ചാര്‍ജുകളില്‍ ജിയോ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ് ഏത് നെറ്റ് വര്‍ക്കുകളിലേക്കും 84 ദിവസ്സത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നതാണ് .ദിവസ്സവും 1.5 ജിബിയുടെ ഡാറ്റയാണ് ഈ പ്ലാനുകളില്‍ ജിയോ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team