ജില്ലയിലെ മുഴുവൻ ഹാർബറുകളും തുറക്കാൻ അനുമതി  

കോഴിക്കോട്: ജില്ലയിലെ എല്ലാ ഹാർബറുകൾക്കും ഫിഷ് ലാന്റിംഗ് സെൻററുകൾക്കും കർശന നിയന്ത്രണങ്ങളോടെ പ്രവർത്തനാനുമതി നൽകിയതായി ജില്ലാ കലക്ടർ ഡോ. എസ് സാംഭശിവ റാവു ഉത്തരവ് ഇറക്കി.

തീരപ്രദേശങ്ങളിലും മത്സ്യബന്ധന തുറമുഖങ്ങളും കോവിഡ് വ്യാപനം നിയന്ത്രണാതീതമായ സാഹചര്യത്തിലാണ് ജില്ലയിലെ ഹാർബറുകളും ഫിഷ് ലാൻഡിങ് സെന്ററുകളും അടച്ചിടേണ്ടിവന്നത്. തുടർച്ചയായി ഇങ്ങനെ അടച്ചിടേണ്ടിവരുന്നത് നിരവധി പേരുടെ ഉപജീവനമാർഗ്ഗം തടസ്സപ്പെടുന്നതിനും തീരമേഖലയിൽ ജനജീവിതം ദുരിതത്തിലാക്കുന്നതിനും കാരണമാകുന്നുണ്ട്. അതിനാൽ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുകയും നിയന്ത്രണങ്ങൾ നടപ്പാക്കുകയും ചെയ്തുകൊണ്ട് ഫിഷ് ലാൻറിംഗ് സെന്ററുകളിലും ഫിഷിംഗ് ഹാർബറുകളും തുറന്ന് പ്രവർത്തിക്കാമെന്ന് വിലയിരുത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. കോവിഡ് വ്യാപനം – തടയാനും സുരക്ഷിതമായ ഉപജീവനമാർഗ്ഗം ഒരുക്കാനുമായി മത്സ്യതൊഴിലാളികളുൾപ്പെടെ എല്ലാവരും യോജിച്ച് പ്രവർത്തിക്കേണ്ടതാണ്.
ഈ സാഹചര്യത്തിലാണ് ജില്ലയിലെ അടച്ചുപൂട്ടിയ എല്ലാ ഹാർബറുകളും ഫിഷ് ലാന്റിംഗ് സെൻററുകളും താഴെപറയുന്ന കർശന നിയന്ത്രണങ്ങളോടെ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകുന്നതെന്ന് കലക്ടർ വ്യക്തമാക്കി.

നിബന്ധനകൾ:-

  • ഫിഷ് ലാൻറിംഗ് സെൻററുകളിലേക്കും ഹാർബറുകളിലേക്കും കോവിഡ് പരിശോധന
    നെഗറ്റീവ് ആയ തൊഴിലാളികൾക്കും ജീവനക്കാർക്കും മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളു .
  • 50% തൊഴിലാളികളെ ഉപയോഗിച്ച് ഫിഷ് ലാൻറിംഗ് സെൻററുകളും ഹാർബറുകളും പ്രവർത്തിപ്പിക്കാവുന്നതാണ് (ഐ.ഡി കാർഡ് നമ്പർ/ ഒറ്റ ഇരട്ട സംഖ്യാക്രമത്തിൽ)
  • എല്ലാ ഹാർബറുകളും ഫിഷ് ലാൻറിംഗ് സെൻററുകളും നിയന്ത്രിത മേഖലകളായിരിക്കും. (Barricading by Police)
  • ഫിഷ് ലാൻറിംഗ് സെൻററുകളിലേക്കോ ഹാർബറുകളിലേക്കോ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.
  • ഹാർബർ മാനേജെൻറ് കമ്മിറ്റി നൽകുന്ന പാസ് /ബാഡ്ജ് എ.ഡി കാർഡ് ഉള്ള മത്സ്യതൊഴിലാളികൾക്കും, മൊത്ത വ്യാപാരികൾ ക്കും, ചെറുകിട വ്യാപാരികൾക്കും മാത്രമേ ഫിഷ് ലാൻറിംഗ് സെൻററുകളിൽ പ്രവേശനം അനുവദിക്കുകയുള്ളു. ആവശ്യമായ ബാരിക്കേഡുകൾ സ്ഥാപിച്ച് ഈ നിയന്ത്രണങ്ങൾ പോലീസ് ഉറപ്പുവരുത്തേണ്ടതാണ്.
  • ഹാർബറിലേക്കും, ഫിഷ് ലാൻറിംഗ് സെൻററുകളിലേക്കും പ്രവേശിക്കുന്നതിന് മുൻപായി തെർമൽ സ്ക്രീനിംഗിന് വിധേയരാവേണ്ടതും കോവിഡ് ലക്ഷണങ്ങൾ ഇല്ല എന്ന് ഉറപ്പുവരുത്തേണ്ടതുമാണ് .
  • ഹാർബറിനകത്ത് 1മീറ്റർ സാമൂഹിക അകലം പാലിച്ച് മാത്രമേ പ്രവേശനം അനുവദിക്കാൻ പാടുള്ളു.
  • ഹാർബറിലും, ഫിഷ് ലാൻറിംഗ് സെൻററുകളിലും ലേലം അനുവദിക്കുന്നതല്ല, മത്സ്യത്തിൻറ വില ഹാർബർ മാനേജെൻറ് കമ്മിറ്റി നിശ്ചയിക്കുന്നതായിരിക്കും.
  • ഹാർബറിലും ഫിഷ് ലാൻറിംഗ് സെൻററുകളിലും Break the Chain സൗകര്യം ഏർപ്പെടുത്തേണ്ടതാണ്.
  • ഹാർബറുകളും, ഫിഷ് ലാൻറിംഗ് സെൻററുകളും ദിവസേന അണുവിമുക്തമാക്കേണ്ടത് ഹാർബർ മാനേജെൻറ് കമ്മിറ്റിയുടെ ചുമതലയാണ്

മത്സ്യതൊഴിലാളികൾക്കുള്ള നിർദ്ദേശങ്ങൾ:

  • എല്ലാ മത്സ്യതൊഴിലാളികളും, കച്ചവടക്കാരും നിർബന്ധമായും മാസ്ക് (Double Layered Cloth) ധരിക്കേണ്ടതാണ്. ഇക്കാര്യം സെക്ടറൽ മജിസ്ട്രേറ്റുമാർ, പോലീസ് എന്നിവർ ഉറപ്പുവരുത്തേണ്ടതും ലംഘിക്കപ്പെടുന്നവർക്കെതിരെ പിഴ ചുമത്തുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കേണ്ടതുമാണ് .
  • തൊഴിലാളികൾക്ക് ആവശ്യമായ മാസ്ക്, സാനിറ്റെസർ മറ്റ് സുരക്ഷാ സംവീധാനങ്ങൾ നിർബന്ധമായും ബോട്ടുടമകൾ നൽകിയിരിക്കണം.

ബോട്ടുകളിലും തോണികളിലും പാലിക്കേണ്ട നിർദ്ദേശങ്ങൾ:

  • മത്സ്യബന്ധനത്തിന് പോവുന്ന ബോട്ടുകൾ തോണികൾ എന്നിവയിൽ സാമൂഹീക അകലം ഉറപ്പുവരുത്താനായി അവയുടെ വലിപ്പത്തിന് ആനുപാതികമായ എണ്ണം തൊഴിലാളികളെ മാത്രമേ അനുവദിക്കാൻ പാടുള്ളു.
  • ബോട്ടുകളുടെ രജിസ്റ്റർ നമ്പറിൻറ അടിസ്ഥാനത്തിൽ Even -Odd Scheme നടപ്പാക്കാം.
  • ബോട്ടുകളും ട്രോളറുകളും കൃത്യമായി അണുനശീകരണം നടത്തേണ്ടതും ശുചിയായി സൂക്ഷിക്കേണ്ടതും ബോട്ടുടമകളുടെ ഉത്തരവാദിത്വമാണ്. കോവിഡ് വ്യാപനത്തിൻറ ഗുരുതരാവസ്ഥയെകുറിച്ചും പാലിക്കപ്പെടേണ്ട
    മാനദണ്ഡങ്ങളെ കുറിച്ചും ഇതുമായി ബന്ധപ്പെട്ട എല്ലാവരിലും ആവശ്യമായ ബോധവൽക്കരണം നടത്തേണ്ടതാണ്.
  • ബന്ധപ്പെട്ട വാർഡ് കൗൺസിലർമാർ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ബോട്ടുടമകൾ എന്നിവർ നിർബന്ധമായും ഇക്കാര്യത്തിൽ സഹകരിക്കേണ്ടതാണ്.
  • സെക്ടർ മജിസ്ട്രേറ്റ്, ORT എന്നിവരുടെ കർശന നിരീക്ഷണത്തിലായിരിക്കണം ഹാർബറുകളുടെ പ്രവർത്തനം.
  • ഹാർബർ മാനേജെൻറ് കമ്മിറ്റിയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി ഒാരോ ഹാർബറിൻ്റയും അതിനോടനുബന്ധിച്ച ഫിഷ് ലാൻറിംഗ് സെൻററുകൾക്കും ഒാരോ ചാർജ് ഒാഫീസറെ ഡെപ്യൂട്ടി ഡയറക്ടർ ഫിഷറീസ് നിയമിക്കേണ്ടതാണ്. നേരത്തെ നിർദ്ദേശിച്ച പ്രകാരം താലൂക്ക് ഇൻസിഡൻറ് കമാൻററുടെ അദ്ധ്യക്ഷതിയിലാണ് ഹാർബർ മാനേജെൻറ് കമ്മിറ്റി യോഗം ചേരേണ്ടത്. ഹാർബറുകളിലെയും ഫിഷ് ലാൻറിംഗ് സെൻററുകളിലെയും തൊഴിലാളികൾക്കും
  • മത്സ്യതൊഴിലാളികൾക്കും നിരന്തരം കോവിഡ് പരിശോധന നടത്തുന്ന കാര്യം ഇൻസിഡൻറ് കമാൻറർമാർ ഉറപ്പുവരുത്തേണ്ടതാണ്.
  • ഹാർബറുകളിലും അതിനോടനുബന്ധിച്ച സ്ഥലങ്ങളിലും കോവിഡ് വ്യാപനം വർദ്ധിച്ചുവന്നാൽ ഇക്കാര്യം ഫിഷറീസ് ഡെപ്യൂട്ടീ ഡയറക്ടർ അതാത് സമയം ജില്ലാകളക്ടറെ അറിയിക്കേണ്ടതാണ് .
  • താലൂക്ക് ഇൻസിഡൻറ് കമാന്റർമാർ മത്സ്യബന്ധനം മത്സ്യ വിൽപന എന്നിവയിൽ പാലിക്കേണ്ട സൂചന പ്രകാരമുള്ള മാർഗ നിർദ്ദേശങ്ങൾ പൂർണമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

മേൽ പറഞ്ഞ നിയന്ത്രണങ്ങൾ ലംഘിക്കുന്നത് വീണ്ടും രോഗവ്യാപനം കൂട്ടുന്നതിനും ഹാർബറുകൾ അടച്ചിടുന്നതിനും കാരണമാവുന്നതാണ്. ആയതിനാൽ നിയന്ത്രണങ്ങൾ കർശനമായി പാലിക്കാൻ തൊഴിലാളികളും ഇവ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താൻ ജില്ലാ പോലീസ് മേധാവികൾ, “ബന്ധപ്പെട്ട തദ്ദേശസ്വയംഭരണവകുപ്പ് സെക്രട്ടറിമാർ, ഫിഷറീസ് ഡെപ്യൂട്ടീ ഡയറക്ടർ, കോഴിക്കോട് എന്നിവരും ശ്രദ്ധ ചെലുത്തേണ്ടതാണ് .

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team