ജില്ലയിൽ വിവാഹ ചടങ്ങുകൾക്കും ടർഫ് ഉർപ്പടെയുള്ള കായിക പരിശീലന കേന്ദ്രങ്ങൾക്കും കൂടുതൽ ഇളവുകൾ
കോഴിക്കോട്. കോവിഡ് 19 വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ നിബന്ധനകളിലും നിയന്ത്രണങ്ങളിലും ഇളവുകള്‍ അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
താഴെ പറയും പ്രകാരമാണ് പുതിയ ഇളവുകള്‍ !
⬛ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് വിവാഹം, അനുബന്ധ ചടങ്ങുകളിൽ പരമാവധി 50 ആളുകൾക്കും ശവസംസ്കാരം, മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 ആളുകൾക്കും പങ്കെടുക്കാവുന്നതാണ്. ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ രജിസ്റ്ററിൽ എഴുതി സൂക്ഷിക്കേണ്ടതാണ്.
⬛ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് യോഗാസെൻ്ററുകൾ, ജിംനേഷ്യങ്ങൾ, ടർഫ് ഗ്രൗണ്ടുകൾ എന്നിവ പരിശീലനത്തിനായി തുറന്നു പ്രവർത്തിക്കാവുന്നതാണ്. എന്നാൽ പരിശീലിപ്പിക്കുന്നവരും പരിശീലനത്തിലേർപ്പെടുനന്നവരുമൊഴികെ മറ്റാർക്കും ഗ്രൗണ്ടുകളിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.
⬛ സ്റ്റേഡിയങ്ങൾ ഓപ്പൺ ഗ്രൗണ്ടുകൾ എന്നിവയിലും കായിക പരിശീലനങ്ങൾ
നടത്താവുന്നാണ്.
⬛ മേൽപറഞ്ഞ എല്ലാ കൂടിച്ചേരലുകളിലും പങ്കടുക്കുന്നവർ മാസ്ക് ധരിക്കുന്നുവന്നും സാമൂഹിക അകലം പാലിക്കുന്നുവെന്നും മറ്റ് കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ
പാലിക്കുന്നുണ്ട് എന്നും ഉറപ്പാക്കേണ്ടതാണ്.
⬛ രോഗവ്യാപന പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ടയ്ന്മെൻ്റ് സോണുകളല്ലാത്ത പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം ഇനിയാരു ഉത്തരവുണ്ടാവുന്നത് വരെ വൈകിട്ട് 7.00 മണി വരെയായിരിക്കും.
⬛ വ്യാപാരസ്ഥാപനങ്ങൾ, കായിക പരിശീലന കേന്ദ്രങ്ങൾ, സ്റ്റേഡിയങ്ങൾ
എന്നിവിടങ്ങളിൽ എത്തുന്നവരുടെ വിവരങ്ങൾ കാവിഡ് 19 ജാഗ്രത പോർട്ടലിലെ വിസിറ്റഴ്സ് ലിസ്റ്റിൽ രേഖപ്പെടുത്തേണ്ടതാണ്.
⬛ ഇതിൽ വീഴ്ച വരുത്തുന്ന വ്യാപാര സ്ഥാപനങ്ങൾ, കായികപരിശീലന കേന്ദ്രങ്ങൾ എന്നിവ തുടർന്ന് പ്രവർത്തിക്കാൻ അനുവദിക്കുന്നതല്ല
⬛ ഈ ഇളവുകള്‍ കണ്ടൈന്‍മെന്റ് സോണുകളിലോ ക്രിട്ടിക്കല്‍ കണ്ടൈന്‍മെന്റ് സോണുകളിലോ ബാധകമല്ല!.