ജിസാറ്റ് 1 വിക്ഷേപിക്കാനൊരുങ്ങി ഇന്ത്യ.
സ്വാതന്ത്രദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി ജിയോ-ഇമേജിങ് ഉപഗ്രഹമായ ജിസാറ്റ് 1 വിക്ഷേപിക്കാനൊരുങ്ങി ഇന്ത്യ. പാകിസ്‌താന്‍, ചൈന അതിര്‍ത്തികള്‍ ഉള്‍പ്പടെ ഉപഭൂഖണ്ഡത്തിന്റെ നിരീക്ഷണം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതാണ് ഉപഗ്രഹം.കഴിഞ്ഞ വര്‍ഷം കൊവിഡ് സാഹചര്യം മൂലമാണ് ജിസാറ്റ് 1ന്റെ വിക്ഷേപണം ഐഎസ്‌ആര്‍ഒ മാറ്റിവെച്ചത്. ഈ മാസം 12 ന് രാവിലെ 5.43-ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് ഉപഗ്രഹം വിക്ഷേപിക്കും. ഐഎസ്‌ആര്‍ഒയുടെ ജിഎസ്‌എല്‍വിഎഫ്-10 10 റോക്കറ്റാണ് 2,268 കിലോഗ്രാം ഭാരമുള്ള ജിസാറ്റ് -1 ഭ്രമണപഥത്തില്‍ എത്തിക്കുക.