ജി. എസ്. ടി. : ബിസ്ബേ സംസ്ഥാന സെമിനാർ ഞായറാഴ്ച
കണ്ണൂർ :ചരക്കു സേവന നികുതി (ജി. എസ്. ടി) യുമായി ബന്ധപ്പെട്ടു കൊണ്ട് ബിസ്ബേ ഇൻറർനാഷണൽ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന സംസ്ഥാന തല സെമിനാർ ഞായറാഴ്ച വൈകിട്ട് 4 മുതൽ 5 വരെ നടക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടത്തുന്ന സെമിനാറിൽ ഓൺലൈൻ ഫ്ലാറ്റ്ഫോമുകളിലൂടെ പ്രേക്ഷകർക്കു നേരിട്ട് സംശയങ്ങൾ ചോദിക്കാൻ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ചരക്കുസേവന നികുതിയിലെ പുതിയ പരിഷ്കാരങ്ങൾ, വ്യത്യസ്ത മാനദണ്ഡങ്ങൾ, സംസ്ഥാന കേന്ദ്ര നിരക്കുകൾ, ചെറു സംരംഭകർക്കുളള പരിധി വ്യത്യാസങ്ങൾ, നിയമപ്രശ്നങ്ങൾ തുടങ്ങിയവ ഉദ്യോഗസ്ഥന്മാരുമായി നേരിട്ട് ചർച്ച ചെയ്യാനുള്ള സൗകര്യങ്ങളും ബിസ്ബേ ഏർപ്പെടുത്തിയിട്ടുണ്ട് ജി. എസ്. ടി കേരള സെൽ ടാക്സ് ഓഫീസർ ഷിജോയ് ജെയിംസ് സെമിനാറിന് നേതൃത്വം നൽകും
കേരളത്തിലെ വിവിധ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന നൂറുകണക്കിന് സംരംഭകരുടെ സന്നദ്ധ സേവന കൂട്ടായ്മയാണ് ബിസ്ബേ.
പ്രതിഫലേഛയില്ലാതെ പ്രവർത്തിക്കുന്ന സംരഭകർ, പ്രൊഫഷണലുകൾ, മാധ്യമപ്രവർത്തകർ എന്നിവരടങ്ങുന്ന അർപ്പണബോധമുള്ള സംസ്ഥാന
നേതൃത്വവും വിവിധ ജില്ലാ കമ്മിറ്റികളും ആണ് ബിസ്ബേക്കുള്ളത്.
കൂടുതൽ വിവരങ്ങൾക്ക് 9042592133 എന്ന നമ്പറിൽ ബന്ധപ്പെടുക