ജീപ്പ് കൊമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യന്‍ വിപണിയിൽ അടുത്ത വർഷം!
2021 ജനുവരി 23-ന് ജീപ്പ് കോമ്ബസ് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഡീലര്‍മാര്‍ പുതിയ മോഡലിനായുള്ള ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയെന്നും സൂചനയുണ്ട്. പുതിയ കോമ്ബസിനെ ഗ്വാങ്‌ഷോ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോയില്‍ ജീപ്പ് പ്രദര്‍ശിപ്പിച്ചിരുന്നു.
പുതിയ ഫ്രണ്ട് ബമ്ബര്‍, സ്ലിമ്മര്‍ ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലാമ്ബുകള്‍ എന്നിവപോലുള്ള ചെറിയ മാറ്റങ്ങളോടെയാണ് എസ്‌യുവി എത്തുന്നത്.കോമ്ബസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ നീളവും ഉയരവും യഥാക്രമം 29 മില്ലീമീറ്ററും 17 മില്ലീമീറ്ററും വര്‍ധിച്ചിട്ടുണ്ട്. വീല്‍ബേസ് 2636 മില്ലീമീറ്ററായി തുടരുന്നു. ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിലെ പ്രധാന ആകര്‍ഷണം ക്രോമില്‍ പൂര്‍ത്തിയാക്കിയ സെവന്‍ ബോക്സ് ഫ്രണ്ട് ഗ്രില്ലാണ്.ആമസോണ്‍ അലക്സാ പിന്തുണ, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയുള്ള ഫ്ലോട്ടിംഗ് 10.1 ഇഞ്ച് ടച്ച്‌സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഹെഡ്-യൂണിറ്റ് ഉപയോഗിച്ച് പുനര്‍രൂപകല്‍പ്പന ചെയ്ത ഡാഷ്‌ബോര്‍ഡ് വാഹനത്തിന്റെ അകത്തളത്തില്‍ ലഭിക്കുന്നുണ്ട്.പുതിയ 3 സ്‌പോക്ക് സ്റ്റിയറിംഗ് വീലും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും എസ്‌യുവിക്ക് ലഭിച്ചേക്കും. കോമ്ബസ് ഫെയ്‌സ്‌ലിഫ്റ്റ് പഴയ എഞ്ചിനുകള്‍ നിലനിര്‍തിയേക്കും. 170 bhp കരുത്തില്‍ 350 Nm ടോര്‍ക്ക് ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍, 4 സിലിണ്ടര്‍ ഡീസല്‍, 161 bhp പവറും 250 Nm ടോര്‍ക്കും നല്‍കുന്ന 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ആണ് ലഭിക്കുക. രണ്ട് എഞ്ചിനുകളും സ്റ്റാന്‍ഡേര്‍ഡായി ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനും പുതിയ കോമ്ബസില്‍ ജീപ്പ് നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.