ജൂണ്‍ ഒന്നിന് തന്നെ കോളേജുകള്‍ തുറക്കും, മാര്‍ഗനിര്‍ദേശങ്ങള്‍ തയാറെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് ലോക്ക്ഡൗണിന് ശേഷം കോളേജുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജൂണ്‍ ഒന്നിന് തന്നെ കോളേജുകള്‍ തുറക്കുമെങ്കിലും റെഗുലര്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ കഴിയുന്നതുവരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും. ടിവി, ഡിറ്റിഎച്ച്, റേഡിയോ തുടങ്ങിയവ ഉപയോഗപ്പെടുത്തുന്നതി ഓണ്‍ലൈന്‍ പഠനരീതി സൗകര്യപ്രദമാക്കാനാണ് തീരുമാനം. ഇതിനുള്ള സാദ്ധ്യതകള്‍ വിശദമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുമ്ബോള്‍ എല്ലാ വിദ്യാര്‍ത്ഥികളുടെയും പങ്കാളിത്വം പ്രിന്‍സിപ്പല്‍ ഉറപ്പ് വരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ പഠനത്തിനായുള്ള സംവിധാനങ്ങള്‍ ലഭ്യമല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കായി അത്തരം സംവിധാനങ്ങള്‍ ലഭ്യമാക്കാന്‍ പ്രിന്‍സിപ്പള്‍മാരെ ചുമതലപ്പെടുത്തുകയും ചെയ്തു.
എസ്.എസ്.എല്‍.സി. പ്ലസ് റ്റു പരീക്ഷകളില്‍ കേന്ദ്രവും സംസ്ഥാനവും കഴിഞ്ഞ ദിവസം വന്ന ചില ധാരണാ പ്രശ്‌നങ്ങള്‍ വന്നതിനെ മുഖ്യമന്ത്രി കവിഞ്ഞ ദിവസത്തെ പത്രസമ്േളനത്തില്‍ വ്യക്തത വരുത്തിയിരുന്നു. മുമ്പു തീരുമാനിച്ച തിയ്യതികളില്‍ തന്നെ നടത്തുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ കോളേജുകളുടെ കാര്യത്തില്‍ ഇന്നാണ് തീരുമാനം അറിയിച്ചത്.