ജെ. സി. ഐ കാരശ്ശേരിയുടെ രണ്ടാമത് സ്ഥാനരോഹണ ചടങ്ങ് നടന്നു

മുക്കം : ജൂനിയർ ചേബർ ഇന്റർനാഷണൽ കാരശ്ശേരിയുടെ 2021 വർഷത്തെ ഭാരവാഹികൾ ചുമതല ഏറ്റെടുത്തു. സോൺ 21 ലെ ഈ വർഷത്തെ ഏറ്റവും മികച്ച നവാഗത ലോമിനുള്ള അവാർഡും മികച്ച ലോം ബുള്ളറ്റിൻ അവാർഡും നേടിയ ജെ. സി. ഐ. കാരശ്ശേരിയുടെ പുതിയ പ്രസിഡന്റ് ആയി ബൂം ടൈംസ് ബിസിനസ് മാഗസിൻ ന്യൂസിന്റെ ചീഫ് എഡിറ്ററും അർഗസ് അഡ്വർസിങ് മീഡിയയുടെ സ്ഥാപകനും സി. ഇ. ഒ. യുമായ റിയാസ് കുങ്കഞ്ചേരി സ്ഥാനമേറ്റെടുത്തു.

BC to AD ഹൈപ്പർലിങ്ക് ബെസ്റ്റ് അപ് കമിങ് ബ്രാൻഡിംഗ് എക്സ്പെർട്ട് അവാർഡ് വിന്നർ കൂടിയാണ് അദ്ദേഹം.2020 പ്രസിഡന്റ് നിയാസ് മുഹമ്മദ് സത്യവാചകം ചൊല്ലിക്കൊടുത്തു.

വസീം കൊയങ്ങോറൻ സെക്രട്ടറിയായും, ഷഹ്റാജ് ട്രീ, അനസ് എടാരത്ത്, അബ്ദുറഹിമാൻ ഓളകരാസ്, അസ്ഹർ ടു പാസ്, റിയാസ് സ്പാർക്കിൾ, അലി അക്‌ബർ, , എന്നിവർ വൈസ് പ്രസിഡന്റ്‌മാർ ആയും, സിദ്ധീഖ് പ്യൂരിറ്റി, സദഖത്തുള്ള റാഡിക്സ്, ശ്രീകാന്ത് സി.പി, സജാസ്, റഫീഖ് തോട്ടുമുക്കം എന്നിവർ ഡയറക്ടർമാരായും, കൃഷ്ണ പ്രജിൻ ട്രഷറർ ആയും സ്ഥാനമേറ്റെടുത്തു._

2021 ലേക്കുള്ള പദ്ധതികളായ ജെ. സി. ഐക്കൺ(JC ICON), റാഡിക്സ് ഇംഗ്ലീഷ് അക്കാദമിയുമായി ചേർന്ന് എൽസിപ്പ് (ELSIP), ട്രീ ഹെൽത്ത് സെന്ററിന്റെ സഹകരണത്തോടെ കെയർപ്ലസ് (CARE PLUS), പ്യൂരിറ്റി വാട്ടർ ക്ലിനിക്കുമായി ചേർന്ന് പുവർ വെൽ (Pure Well), എന്നിവയുടെ പ്രഖ്യാപനവും ചടങ്ങിൽ നടന്നു.

ജെ. സി. ഐ. മുൻ വേൾഡ് വൈസ് പ്രസിഡന്റ് അനൂപ് വള്ളികുന്ന് മുഖ്യാഥിതി ആയ ചടങ്ങിൽ, മേഖലാ പ്രസിഡന്റ് ഡോ. സുശാന്ത്, മേഖലാ വൈസ് പ്രസിഡന്റ് റഹൂഫ് പുത്തലൻ, നാഷണൽ ട്രൈനർ ഡോ. അബ്ദുൽ ലത്തീഫ് കിളിയണ്ണി, കെ.വി.വി.ഇ.സ്. മുക്കം യൂണിറ്റ് പ്രസിഡന്റ് കെ. സി. നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.


