ജെ.സി.ഐ. കാരശ്ശേരി കമൽപത്ര അവാർഡ് കഫെ അൽ ബാസിയോ എം.ഡി. രജീഷ് വി.സി. ക്ക് !!!
ജൂനിയർ ചേമ്പർ ഇന്റർനാഷണൽ കാരശ്ശേരി യുടെ ഈ വർഷത്തെ കമൽപത്ര അവാർഡ് കഫെ അൽ ബാസിയോ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ രജീഷ് വിസി അർഹനായി. ബിസിനസ് മേഖലയിൽ തിളങ്ങി നിൽക്കുകയും ജെസിഐ ആക്ടിവിറ്റികളിൽ നിറസാന്നിധ്യമാവുകയും ചെയ്ത കഫെ അൽ ബേസിയോ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറും ജെസിഐ കാരശ്ശേരിയുടെ അംഗവുമായ ജെസി രജീഷ് വി.സി. യെ ബിസിനസ്സിലും ജെസിഐ പ്രവർത്തനങ്ങളിലും മികവ് തെളിയിക്കുന്നവർക്കായുള്ള ജെസിഐ ഇന്ത്യയുടെ പ്രമുഖ അവാർഡ് ആയ കമൽപത്ര നൽകിയാണ് ജെസിഐ കാരശ്ശേരി ആദരിച്ചത്.
ജെസിഐ കാരശ്ശേരി പ്രസിഡന്റ് JC HGF റിയാസ് കുങ്കഞ്ചേരിയിൽ നിന്നും അവാർഡ് ജേതാവ് ജെസി രജീഷ് വിസി കമാൽപത്ര അവാർഡ് ഏറ്റുവാങ്ങി. ഒരു ജെസി എന്ന നിലക്കും യുവ സംരംഭകൻ എന്ന നിലക്കും ഇത് ഏറെ അഭിമാനനിമിഷമാണെന്നും ഇത് ബിസിനസ്സിന് ഏറെ ഗുണം ചെയ്യുമെന്നും അവാർഡ് ഏറ്റുവാങ്ങിക്കൊണ്ട് രജീഷ് പറഞ്ഞു. ഇത്തരം അവാർഡുകൾ പുതിയ സംരംഭകർക്കു ഏറെ ഊർജ്ജം നൽകുന്നതും കൂടുതൽ മികച്ച പ്രവർത്തങ്ങൾ പുറത്തെടുക്കാൻ കെൽപ്പ് നൽകുന്നതുമാണെന്നും അവാർഡ് ജേതാവ് കൂട്ടിച്ചേർത്തു.
വലിയ ബിസിനസ്സ് മേഖലയൊന്നുമല്ലായിരുന്ന മുക്കത്തെ നോർത്ത് കാരശ്ശേരിയിൽ സധൈര്യം സ്ഥാപനം ആരംഭിക്കുകയും തനതു രുചി കേക്ക് നിർമ്മാണത്തിൽ കൊണ്ട് വരികയും ഒപ്പം പിസ, ബര്‍ഗര്‍, പാസ്ത, സാന്‍ഡ്‌വിച്ച്, ഡെസേര്‍ട്ട്‌സ് ഷേക്ക്‌സ്, മൊജിറ്റോസ് തുടങ്ങിയ വിഭവങ്ങളും ഭക്ഷണപ്രിയർക്ക് ഏറെ ഇഷ്ട്ടത്തോടെ ഒരുക്കി സർവിസിലൂടെ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുകയും ചെയ്ത് നിരന്തരം പ്രയത്നിച്ച് കഠിനാധ്വാനത്തിലൂടെയാണ്
രജിഷ് സ്ഥാപത്തെ വിജയിപ്പിച്ചെടുത്തത്. തുടർന്ന് മഞ്ചേരിയിലും ബ്രാഞ്ച് ആരംഭിച്ചു വിജയകരമായി പ്രവര്‍ത്തിക്കുന്നു. രണ്ട് വിജയങ്ങളുടെയും ആത്മബലത്തിൽ കൊടുവള്ളിയിൽ മൂന്നു നിലയിലാണ് കഫെ അൽ ബാസിയോ ആരംഭിച്ചത്. ഇത് കൊടുവള്ളിയുടെ ബിസിനസ്സ് മേഖലക്കു തന്നെ പുതിയൊരു മാനം നല്‍കുന്നതായിരുന്നു. ഇപ്പോൾ പ്രൈവറ്റ് ലിമിറ്റഡ് ആക്കിയ സ്ഥാപനം ട്രേഡ്മാര്‍ക്ക് റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി
കോഴിക്കോട് പുതിയ ബ്രാഞ്ച് ആരംഭിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു. ഇപ്പോള്‍ ബ്രാന്‍ഡ് ഇമേജ് വര്‍ദ്ധിപ്പിച്ചു കേരളമാകെ സ്ഥാപനത്തെ എത്തിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളിലാണ്.
കോഴിക്കോട് ചെറുവാടിയില്‍ താമിസിക്കുന്ന രജീഷ് 2011 മുതല്‍ റോയല്‍ കരീബിയന്‍ ഇന്റര്‍നാഷണല്‍ എന്ന യുഎസ്എ യുടെ ആഢംബര കപ്പലിലെ ഷെഫ് ആയി ജോലി ചെയ്തു വരികയായിരുന്നു. ഈ പരിചയസമ്പത്ത് സ്ഥാപനത്തെ മികച്ച നിലയിലേക്ക് എത്തിക്കാന്‍ ഏറെ പ്രയോജനപ്പെട്ടതായി അദ്ദേഹം പറഞ്ഞു. ഭാര്യ നിഖില, മക്കള്‍ അദ്വൈയ്, അദിത് എന്നിവരാണ്.
ഒരാഴ്ച നീണ്ടു നിന്ന ജെസിഐ. കാരശ്ശേരിയുടെ ജെസിഐ വീക്ക് 2021 പ്രോഗ്രാമുകളുടെ ഭാഗമായാണ് അവാര്‍ഡ് നല്‍കിയത്.