ടാന്‍ജന്‍ഷ്യ -കേരളത്തിലെ സൈക്ലോയിഡ്സ് ടെക്നോളജീസും കാനഡയിലെ സൈക്ലോയിഡ്സ് ഐഎന്‍സിയും ഏറ്റെടുക്കാന്‍ ധാരണയില്‍ ഒപ്പുവച്ചു.  

തിരുവനന്തപുരം: കാനഡ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഗോവയില്‍ സാന്നിധ്യമുള്ള ആഗോള ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ കമ്ബനിയായ ടാന്‍ജന്‍ഷ്യ കേരളത്തിലെ സൈക്ലോയിഡ്സ് ടെക്നോളജീസും കാനഡയിലെ സൈക്ലോയിഡ്സ് ഐഎന്‍സിയും ഏറ്റെടുക്കാന്‍ ധാരണയില്‍ ഒപ്പുവച്ചു.സൈക്ലോയിഡ്സ് കൂടി എത്തുന്നതോടെ ഓഫ്ഷോര്‍ ഉത്പന്ന വികസനത്തിനും ക്ലയന്‍റ് ഡെലിവറി സെന്‍ററുകള്‍ക്കുമായി പുതിയ കഴിവുകള്‍ നേടിക്കൊണ്ട് പുതിയ ആശയങ്ങള്‍ അഭിവൃദ്ധിപ്പെടുത്താന്‍ പ്രാപ്തമാക്കുകയും ടാന്‍ജന്‍ഷ്യ ടീമിന് ഇരട്ടി കരുത്തേകുകയും ചെയ്യും.

ആഗോള ഉപഭോക്തൃ അടിത്തറയെ പിന്തുണയ്ക്കാന്‍ മാത്രമല്ല, ഇന്ത്യയിലെ വളരുന്ന ഉപഭോ
ബിഎംഡബ്ല്യു കാനഡ, ട്യൂണ്‍ പ്രൊട്ടക്റ്റ് (എയര്‍ ഏഷ്യ സംരംഭം), ഹോസ്പിറ്റല്‍ കോര്‍പറേഷന്‍ ഓഫ് അമേരിക്ക തുടങ്ങിയ സ്ഥാപനങ്ങളുമായി കരാര്‍ ഉള്ള കേരളം കേന്ദ്രീകരിച്ചുള്ള ആദ്യ ഐടി കമ്ബനിയാണ് സൈക്ലോയിഡ്സ്.

ടാന്‍ജന്‍ഷ്യയുമായുള്ള ലയനം ഒരു സംരംഭക മനോഭാവത്തിന്‍റെയും പരസ്പര പൂരക നൈപുണ്യത്തിന്‍റെയും യോജിപ്പാണെന്നും ഈ ഏറ്റെടുക്കലിലൂടെ, സൈക്ലോയിഡിലെ ജീവനക്കാരും ക്ലയന്‍റുകളും പങ്കാളികളും ഒരു വലിയ പ്രവര്‍ത്തന ശൃംഖലയുടെ ഭാഗമാകുകയും റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, ബി2ബി എന്നിവയ്ക്ക് ചുറ്റുമുള്ള ലോകപ്രശസ്ത ടാന്‍ജന്‍ഷ്യ പരിഹാരങ്ങള്‍ പ്രാപ്യമാക്കാനും സാധിക്കുമെന്ന് സൈക്ലോയിഡ്സ് മുന്‍ സിഇഒയും ടാന്‍ജന്‍ഷ്യ സ്ട്രാറ്റജിക് ഗ്രോത്ത് എസ്‌വിപിയുമായ എ.ആര്‍. അനില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team