ടാറ്റാ അൽട്രോസ് 25,000 യൂണിറ്റുകൾ വിറ്റു !!  

2020 ഓഗസ്റ്റില്‍ 4,941 യൂണിറ്റ് വില്‍പ്പന നടത്തിയ മൂന്നാമത്തെ ഏറ്റവും മികച്ച പ്രീമിയം ഹാച്ചാണ് ആള്‍ട്രോസ്. ബ്രാന്‍ഡില്‍ നിന്നുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്‌ ആള്‍ട്രോസിന്റെ 25,000 -മത്തെ യൂണിറ്റ് പ്ലാന്റില്‍ നിന്ന് പുറത്തിറക്കി. രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ കാരണം ഒരു മാസത്തിലധികം ഉത്പാദനം നിര്‍ത്തിവച്ചിരുന്നു.

ആള്‍ട്രോസിനുള്ള വര്‍ദ്ധിച്ചു വരുന്ന മുന്‍ഗണന അതിന്റെ സ്‌പോര്‍ട്ടി പ്രൊഫൈല്‍, എഞ്ചിനുകള്‍, സമഗ്രമായ സവിശേഷതകള്‍ എന്നിവ പോലുള്ള വിവിധ കാരണങ്ങളാണ്. ഗ്ലോബല്‍ NCAP പരിശോധനയില്‍ 5 സ്റ്റാര്‍ സുരക്ഷാ റേറ്റിംഗ് നേടുന്ന ഒരേയൊരു കാര്‍ എന്ന പ്രത്യേകതയും ഈ കാറിനുണ്ട്.പെട്രോള്‍, ഡീസല്‍ എഞ്ചിനുകളിലാണ് ആള്‍ട്രോസ് വിപണിയില്‍ എത്തുന്നത്.

ആല്‍ഫ പ്ലാറ്റ്ഫോമില്‍ ഇംപാക്‌ട് 2.0 ഡിസൈന്‍ ശൈലിയെ അടിസ്ഥാനമാക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഡീസല്‍ 90 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കും. പെട്രോള്‍ എഞ്ചിന്‍ 86 bhp കരുത്തും 114 Nm torque ഉം സൃഷ്ടിക്കും. ബിഎസ് VI നിലവാരത്തിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് വാഹനത്തിന്റെ കരുത്ത്.

അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്. നേര്‍ത്ത ഡിസൈനിലുള്ള വീതിയേറിയ ഗ്രില്ല്, സ്‌പോര്‍ട്ടി ബമ്ബര്‍, വലിയ എല്‍ഇഡി ഹെഡ്‌ലാമ്ബുകള്‍ എന്നിവയാണ് മുന്‍വശത്തെ മനോഹരമാക്കുന്നത്. ടാറ്റയുടെ പതിവ് ശൈലിയില്‍ നിന്നും വ്യത്യസ്തമാണ് വാഹനത്തിന്റെ പിന്‍ഭാഗവും. റാപ് എറൗണ്ട് എല്‍ഇഡി ടെയില്‍ ലാമ്ബുകളും, ബമ്ബറില്‍ ഇടം പിടിച്ചിരിക്കുന്ന ലൈസന്‍സ് പ്ലേറ്റും പിന്‍വശത്തെ മനോഹരമാക്കുന്നു. വണ്‍ ടച്ച്‌ ഓട്ടോ ഡൗണ്‍ വിന്റോ, 7.0 ഇഞ്ച് ടച്ച്‌ സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആറ് സ്പീക്കര്‍ ഹര്‍മാന്‍ ഓഡിയോ, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ എസി വെന്റ്, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ എസി വെന്റ് എന്നിവയും ഈ വാഹനത്തിന്റെ സവിശേഷതകളാണ് . ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് വാഹനം വിപിണിയില്‍ എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team