ടാറ്റാ മോട്ടോഴ്‌സിന്റെ ഓഹരികള്‍ കുതിപ്പ് തുടരുന്നു!
ടാറ്റാ മോട്ടോഴ്‌സിന്റെ ഓഹരികള്‍ കുതിപ്പ് തുടരുകയാണ്. ഓഹരി വില 28 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 278 രൂപയിലെത്തി. ബുധനാഴ്ച നടന്ന വ്യാപാരത്തില്‍ ബിഎസ്‌ഇയില്‍ 7 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ടാറ്റ ഗ്രൂപ്പ് വാണിജ്യ വാഹന കമ്ബനിയുടെ ഓഹരി 2018 സെപ്റ്റംബര്‍ മുതല്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് വ്യാപാരം നടത്തുന്നത്. ആഭ്യന്തര പാസഞ്ചര്‍ വെഹിക്കിള്‍ (പിവി) ബിസിനസ്സിലെ ഓഹരി വില്‍ക്കാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചിട്ടും നിക്ഷേപകരുടെ താല്‍പ്പര്യം നിലനിര്‍ത്താന്‍ ഓഹരികള്‍ക്ക് കഴിഞ്ഞു.കഴിഞ്ഞ ഏഴ് വ്യാപാര ദിവസങ്ങളില്‍, ടെസ്‌ല തങ്ങളുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യാ കടന്നു വരവിനായി ടാറ്റ മോട്ടോഴ്‌സിനെ തിരഞ്ഞെടുത്തേക്കാമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഓഹരികള്‍ 26 ശതമാനം നേട്ടം കൈവരിച്ചത്.എന്നാല്‍ ടാറ്റാ മോട്ടോഴ്‌സ് ഇത് സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ല. മാത്രമല്ല കമ്ബനി എല്ലാ അഭ്യൂഹങ്ങളും നിഷേധിക്കുകയും ചെയ്തു. ടാറ്റ മോട്ടോഴ്‌സ് ജനുവരി 12 ന് എക്‌സ്‌ചേഞ്ച് ഫയലിംഗിലാണ് ഇക്കാര്യം അറിയിച്ചത്.അതേസമയം, 2021 ജനുവരി മാസത്തില്‍ ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരി വില 51 ശതമാനം ഉയര്‍ന്നു. കമ്ബനിയുടെ അനുബന്ധ കമ്ബനിയായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ (ജെഎല്‍ആര്‍) തുടര്‍ച്ചയായ രണ്ടാം പാദത്തില്‍ വീണ്ടെടുക്കല്‍ രേഖപ്പെടുത്തി.എസ് ആന്റ് പി ബിഎസ്‌ഇ സെന്‍സെക്സ് ഈ മാസം ഇതുവരെ 4.4 ശതമാനം നേട്ടം കൈവരിച്ചു.2020ല്‍, ജെഎല്‍ആര്‍ റീട്ടെയില്‍ വില്‍പന 23.6 ശതമാനം ഇടിഞ്ഞിരുന്നു. ഇത് കൊവിഡ് -19 ന്റെ വ്യവസായത്തിന്‍മേലുള്ള സ്വാധീനം പ്രതിഫലിപ്പിക്കുന്നു. പ്രത്യേകിച്ചും രണ്ട് മാസത്തിലേറെയായി പ്ലാന്റുകള്‍ അടച്ചുപൂട്ടിയ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഇടിവ് ശക്തമായിരുന്നു. എന്നിരുന്നാലും, സെപ്റ്റംബര്‍ 30 ന് അവസാനിച്ച പാദത്തില്‍ വില്‍പനയില്‍ 53 ശതമാനം വര്‍ദ്ധനവുണ്ടായി. തൊട്ടടുത്ത പാദത്തില്‍ 13.1 ശതമാനം വര്‍ധനവും.