ടാറ്റ ആള്‍ട്രോസ് ഇവി താമസിയാതെ വിപണിയിലെത്തിയേക്കും
ടാറ്റ ആള്‍ട്രോസ് ഇവി താമസിയാതെ വിപണിയിലെത്തിയേക്കും. 2019 -ല്‍ ജനീവ മോട്ടോര്‍ ഷോയില്‍ ആദ്യമായി ICE അവതാരത്തിനൊപ്പം ആണ് ഇത് അനാച്ഛാദനം ചെയ്തത്. നെക്സോണ്‍ ഇവിയ്ക്ക് ശേഷം ടാറ്റയുടെ സിപ്‌ട്രോണ്‍ ഇലക്‌ട്രിക് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള രണ്ടാമത്തെ കാറായിരിക്കും ആള്‍ട്രോസ് ഇവി എന്നാണ് സൂചന.
അടുത്ത വര്‍ഷം അവസാനത്തോടെ വാഹനം എത്തിയേക്കും. ഇതോടെ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്‌ക്കെത്തുന്ന ആദ്യത്തെ സംബൂര്‍ണ്ണ ഇലക്‌ട്രിക് പ്രീമിയം ഹാച്ച്‌ബാക്കായി അള്‍ട്രോസ് ഇവി മാറുമെന്നാണ് റിപ്പോര്‍ട്ട്. ടാറ്റയ്ക്ക് സാധാരണ ആള്‍ട്രോസിനേക്കാള്‍ കൂടുതല്‍ പ്രീമിയം ഘടകങ്ങള്‍ ഇതില്‍
നല്‍കിയേക്കും.
IP 67 റേറ്റഡ് പൊടിയും വാട്ടര്‍പ്രൂഫുമായ ഫാസ്റ്റ് ചാര്‍ജിംഗ് ശേഷിയുള്ള ബാറ്ററിയും ആള്‍ട്രോസ് ഇവിയില്‍ ഉള്‍പ്പെടുത്തുന്നുണ്ട്.ഒരൊറ്റ ചാര്‍ജില്‍ ഏകദേശം 300 കിലോമീറ്റര്‍ മൈലേജായിരിക്കും അതിന്റെ ഏറ്റവും വലിയ സവിശേഷത. അതേസമയം, ഫുള്‍ ചാര്‍ജില്‍ 312 കിലോമീറ്റര്‍ മൈലേജാണ് നെക്സോണ്‍ ഇവിക്ക് ARAI സാക്ഷ്യപ്പെടുത്തുന്നത്.