ടിക്ടോക് വാങ്ങാനുള്ള ശ്രമം ഉപേക്ഷിച്ച് മൈക്രോസോഫ്റ്റ്. ഒറാക്കിൾ ഏറ്റെടുക്കുമെന്ന് റിപ്പോർട്ട്.
ന്യൂയോര്‍ക്ക്: ടിക്ക് ടോക്ക് വാങ്ങാനുള്ള ശ്രമം ഉപേക്ഷിച്ചതായി മൈക്രോസോഫ്റ്റ് വ്യക്തമാക്കി. ടിക് ടോക്കിന്റെ യുഎസ് പ്രവര്‍ത്തനങ്ങള്‍ മൈക്രോസോഫ്റ്റിന് വില്‍ക്കില്ലെന്ന് ബൈറ്റ്ഡാന്‍ഡ് അറിയിച്ചതായാണ് മൈക്രോസോഫ്ട് പ്രസ്താവനയില്‍ പറഞ്ഞത്.
അതേസമയം, ടിക്ക് ടോക്ക് ഏറ്റെടുക്കുക അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പിന്തുണയുള്ള ഒറാക്കിളെന്ന കമ്ബനിയായിരിക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ടിക് ടോക്കിന്റെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ ഏതെങ്കിലും ഒരു അമേരിക്കന്‍ കമ്ബനിക്ക് കൈമാറുകയോ നിരോധനം നേരിടുകയൊ ചെയ്യണമെന്നാണ് അമേരിക്കന്‍ ഭരണകൂടം മുന്നോട്ട് വച്ചിരിന്ന നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് മൈക്രോസോഫ്റ്റ് ഉള്‍പ്പടെയുള്ള കമ്ബനികള്‍ ടിക് ടോക്കിന് മേല്‍ താല്‍പര്യം പ്രകടിപ്പിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നത്.
ആപ്പ് തങ്ങള്‍ ഏറ്റെടുത്തിരുന്നെങ്കില്‍ ദേശീയ സുരക്ഷാ താല്‍പ്പര്യങ്ങള്‍ പരിരക്ഷിക്കുന്നതിനൊപ്പം സുരക്ഷ, സ്വകാര്യത, ഓണ്‍ലൈന്‍ സുരക്ഷ, തെറ്റായ വിവരങ്ങള്‍ നേരിടല്‍ എന്നിവ പരിപാലിക്കുന്നതിനായി ഏറ്റവും ഉയര്‍ന്ന മാനദണ്ഡങ്ങള്‍ എന്നിവ ഉറപ്പുവരുത്തുന്നതിന് കാര്യമായ മാറ്റങ്ങള്‍ വരുത്തുമായിരുന്നുവെന്ന് കമ്ബനി അറിയിച്ചു. ടിക് ടോക്കിനെ വാങ്ങാനുള്ള മൈക്രോസോഫ്റ്റിന്റെ ശ്രമത്തെ കടത്തി വെട്ടിയാണ് കമ്ബനി ഒറാക്കിളിനെ തിരഞ്ഞെടുത്തിരിക്കുന്നത്.