ടി സി എസ് തങ്ങളുടെ ഓഹരി തിരികെ വാങ്ങുന്നു !
ഇന്ത്യന്‍ ഐ.ടി ഭീമനായ ടി.സി.എസ് 16,000 കോടിയുടെ ഓഹരികള്‍ തിരികെ വാങ്ങുന്നു. കമ്ബനിയുടെ ഏറ്റവും പഴയ ഓഹരി ഉടമയായ ഷാപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് ഓഹരികള്‍ തിരികെ വാങ്ങുന്നത്. ടി.സി.എസില്‍ നിന്ന് പുറത്ത് പോകണമെന്ന് ഷാപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നു.
5.33 കോടി ഓഹരികളാണ് തിരികെ വാങ്ങുക. ഓഹരിയൊന്നിന് 3,000 രൂപ വിലയിട്ടാണ് വാങ്ങുക. ഇതിന് ഓഹരി ഉടമകളുടെ അനുമതി കൂടി ലഭിക്കണം. ഇത് ലഭിച്ച ശഷമാവും തുടര്‍ നടപടികളുമായി മുന്നോട്ട് പോവുക.
അതേസമയം, ടി.സി.എസിന്റെ രണ്ടാം പാദ ലാഭമുയര്‍ന്നിട്ടുണ്ട്. 7,475 കോടിയായാണ് രണ്ടാം പാദത്തില്‍ ലാഭമുയര്‍ന്നത്.