ടി.സി.എസ് കൊച്ചി കാക്കനാട് കിന്‍ഫ്ര ഇലക്ട്രോണിക്സ് മാനുഫാക്ചറിങ് ക്ലസ്റ്ററില്‍ ഇന്നവേഷന്‍ പാര്‍ക്ക് സ്ഥാപിക്കുന്നു
തിരുവനന്തപുരം: ഐ.ടി സേവനദാതാക്കളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വിസസ് (ടി.സി.എസ്) കൊച്ചി കാക്കനാട് കിന്‍ഫ്ര ഇലക്ട്രോണിക്സ് മാനുഫാക്ചറിങ് ക്ലസ്റ്ററില്‍ ഇന്നവേഷന്‍ പാര്‍ക്ക് സ്ഥാപിക്കുന്നു.മുഖ്യമന്ത്രി പിണറായി വിജയെന്റയും വ്യവസായമന്ത്രി പി. രാജീവിെന്റയും സാന്നിധ്യത്തില്‍ കിന്‍ഫ്ര എം.ഡി സന്തോഷ് കോശി തോമസും ടി.സി.എസ് കേരള വൈസ് പ്രസിഡന്റ് ദിനേഷ് പി. തമ്ബിയും ധാരണപത്രം ഒപ്പിട്ടു.
പതിനായിരത്തോളം തൊഴിലവസരം പ്രതീക്ഷിക്കുന്നുണ്ട്. 16 ലക്ഷം ചതുരശ്രയടി പ്രദേശത്താണ് പാര്‍ക്ക്. ഐ.ടി കോംപ്ലക്സിനായി 440 കോടി രൂപയും അനുബന്ധ വികസനത്തിന് 250 കോടി രൂപയുമാണ് ടി.സി.എസ് വകയിരുത്തിയത്. 2023 – 24 ല്‍ ആദ്യഘട്ടം പ്രവര്‍ത്തനമാരംഭിക്കും. ഇലക്ട്രോണിക് ഹാര്ഡ്വെയര് ആന്‍ഡ് ഐ.ടി – ഐ.ടി ഇ.എസ് യൂനിറ്റിനായി 36.84 ഏക്കര്‍ സ്ഥലം ടി.സി.എസിന് അനുവദിക്കും. സര്‍ക്കാര്‍ ചുമതലയേറ്റശേഷം ധാരണപത്രം ഒപ്പുവെക്കുന്ന രണ്ടാമത്തെ പ്രമുഖ നിക്ഷേപ പദ്ധതിയാണിത്.