ടെലികോം സേവനദാതാവായ വെറൈസണ്‍ ഇനി നോക്കിയ യുമായി ചേർന്ന് പ്രവർത്തിക്കും!
വ്യവസായ സ്ഥാപനങ്ങള്‍ക്കായി സ്വകാര്യ 5ജി നെറ്റ് വര്‍ക്ക് എത്തിക്കുന്ന പദ്ധതിയുമായി മുന്‍നിര ടെലികോം സേവനദാതാവായ വെറൈസണ്‍ ഇലക്‌ട്രോണിക് ഉപകരണ നിര്‍മാതാക്കളായ നോക്കിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് റിപ്പോര്‍ട്ട്.
ഏഷ്യാ പസഫിക് മേഖലയിലും യൂറോപ്പിലും ഉള്ള ആഗോള വ്യവസായ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള അന്തര്‍ദേശീയ സ്വകാര്യ 5ജി പ്ലാറ്റ്‌ഫോം അവതരിപ്പിക്കാനാണ് പദ്ധതി. ഇതിനായി നോക്കിയയെ പങ്കാളിയാക്കുന്നതായി വെറൈസണ്‍ പ്രഖ്യാപിച്ചു. ഈ പദ്ധതി വഴി വ്യവസായ സ്ഥാപനങ്ങള്‍ക്ക് സ്വകാര്യ ആവശ്യങ്ങള്‍ക്കായി പ്രത്യേക 5ജി നെറ്റ് വര്‍ക്ക് തങ്ങളുടെ സ്ഥാപനപരിസരങ്ങളില്‍ വിന്യസിക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്.നിര്‍മാണ, വിതരണ, ചരക്കുനീക്ക വ്യവസായ സ്ഥാപനങ്ങള്‍ക്ക് പബ്ലിക് നെറ്റ് വര്‍ക്കിന്റെ സഹായമില്ലാതെ സ്വന്തം സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ഓണ്‍-സൈറ്റ് നെറ്റ് വര്‍ക്കുകളുടെ സഹായത്തോടെ അതിവേഗ വിവര കൈമാറ്റം സാധ്യമാക്കാന്‍ കഴിയും. വ്യവസായ സ്ഥാപനങ്ങളുടെ പരിസരങ്ങളില്‍ മൈക്രോ ടവറുകളും ചെറിയ ബാറ്ററികളും ഉള്‍പ്പെടുന്ന ഉപകരണങ്ങളാണ് ഇതിനായി സ്ഥാപിക്കുക. കമ്ബനികളുടെ ലോക്കല്‍ ഏരിയാ നെറ്റ് വര്‍ക്കുമായി ഇത് ബന്ധിപ്പിക്കും.