ടൊയോട്ടയുടെ പുതിയ ഫോര്‍ച്യൂണർ “ലെജന്‍ഡര്‍” ഇന്ത്യൻ വിപണിയിലേക്!
ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ ടൊയോട്ട പുതിയ ഫോര്‍ച്യൂണറിനെ ഇന്ത്യന്‍ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. മാത്രമല്ല, ഓട്ടോക്കാര്‍ റിപ്പോര്‍ട്ട് പ്രകാരം ഫോര്‍ച്യൂണറിന്റെ സ്‌പോര്‍ട്ടി വകഭേദം ലെജന്‍ഡറും ഇന്ത്യന്‍ വിപണിയിലെത്തുന്നു.അടുത്ത വര്‍ഷത്തിന്റെ തുടക്കത്തിലാണ് ലെജന്‍ഡര്‍ വിപണിയിലെത്തുക എന്നാണ് റിപ്പോര്‍ട്ട്.
പുത്തന്‍ ഫോര്‍ച്യൂണര്‍ ഈ വര്‍ഷം ജൂണില്‍ തായ്‌ലന്‍ഡ് വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ഇതിനൊപ്പം അവതരിപ്പിച്ച സ്‌പോര്‍ട്ടി വകഭേദമാണ് ലെജന്‍ഡര്‍. ലെജന്‍ഡര്‍ പതിപ്പിനും ടൊയോട്ട ഫോര്‍ച്യൂണറിലെ 2.8-ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് കരുത്ത് നല്‍കുന്നത്. പക്ഷെ ഈ എന്‍ജിന്‍ തായ്‌ലന്‍ഡില്‍ വില്‍ക്കുന്ന ലെജന്‍ഡര്‍ മോഡലില്‍ 177 എച്പി പവറിന് പകരം 204 എച്ച്‌പി പവര്‍ ആണ് നിര്‍മ്മിക്കുന്നത്.കൂടാതെ, 50 എന്‍എം ടോര്‍ക്കും കൂടി 500 എന്‍എം ആയിരിക്കും ഔട്പുട്ട്.കറുപ്പില്‍ പൊതിഞ്ഞ സ്പ്ലിറ്റ് ഗ്രില്‍ ആണ് ലെജന്‍ഡര്‍ പതിപ്പിന്റെ പ്രധാന സവിശേഷത. കറുപ്പ് ഘടകങ്ങള്‍ കൂടുതല്‍ ചേര്‍ത്ത സ്‌പോര്‍ട്ടി ബമ്പര്‍, സീക്വന്‍ഷ്യല്‍ എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, കറുത്ത ഹൗസിങ്ങോടുകൂടിയ ഫോഗ് ലാംപ്, വ്യത്യസ്തമായ എല്‍ഇഡി ഡേടൈം റണ്ണിങ് ലാമ്ബുകള്‍ ചേര്‍ന്ന ഡ്യുവല്‍ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലൈറ്റുകള്‍, ഡ്യുവല്‍-ടോണ്‍ പെയിന്റ്, സൈഡ് സ്കര്‍ട്ട്, 20-ഇഞ്ച് അലോയ് വീലുകള്‍, സ്പോര്‍ട്ടിയായ പിന്‍ ബമ്ബര്‍ എന്നിവയാണ് ഫോര്‍ച്യൂണര്‍ ലെജന്‍ഡര്‍ വേരിയന്റിനെ ഫീച്ചറുകള്‍. 7 എയര്‍ബാഗുകള്‍, ‘ടൊയോട്ട സേഫ്റ്റി സെന്‍സ്’ സുരക്ഷയുള്ള ഫീച്ചറുകളുടെ കിറ്റ് എന്നിവയും ലെജന്‍ഡര്‍ വേരിയന്റില്‍ ലഭ്യമാണ്.
പുത്തന്‍ ഫോര്‍ച്യൂണറിലെ 8.0 ഇഞ്ച് വലുപ്പമുള്ള ടച്ച്‌സ്‌ക്രീന്‍ പുത്തന്‍ ഇന്‍ഫോടൈന്മെന്റ് സിസ്റ്റത്തിന് പകരം 9.0-ഇഞ്ച് യൂണിറ്റാണ് ലെജന്‍ഡര്‍ വേരിയന്റിന്റെ ഇന്റീരിയറില്‍. ആപ്പിള്‍ കാര്‍പ്ലേയ്, ആന്‍ഡ്രോയിഡ് ഓട്ടോ കണക്ടിവിറ്റിയുള്ള ഈ സ്ക്രീന്‍ 360 ഡിഗ്രി ക്യാമറയുടെ സ്ക്രീന്‍ ആയും പ്രവര്‍ത്തിക്കും. മള്‍ട്ടി ഫങ്ക്ഷന്‍ സ്റ്റിയറിംഗ് വീല്‍, വെയര്‍ലെസ്സ് ചാര്‍ജിങ്, ഡ്യുവല്‍ ടോണ്‍ സീറ്റുകള്‍, ഹാന്‍ഡ്‌സ്ഫ്രീ ബൂട്ട് ഓപ്പണിങ് എന്നിവയാണ് ഇന്റീരിയറിലെ പ്രധാന സവിശേഷതകള്‍.