ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്മായി സാംസങ് ഗാലക്സി M02s സ്മാർട്ട്‌ഫോൺ ഇന്ത്യൻ വിപണിയിലെത്തി  

സാംസങിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ ഗാലക്‌സി M02s ഇന്ത്യന്‍ വിപണിയില്‍ എത്തി. ഈ സ്മാര്‍ട്ട്ഫോണിന്റെ വില 10,000 രൂപയില്‍ താഴെയാണ്. 15W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 5,000 എംഎഎച്ച്‌ ബാറ്ററിയുമായിട്ടാണ് ഈ ഡിവൈസ് പുറത്തിറങ്ങിയിരിക്കുന്നത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 450 SoC, ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പ്, നേരത്തെ ഈ ഡിവൈസ് നേപ്പാളില്‍ അവതരിപ്പിച്ചിരുന്നു. ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള ബജറ്റ് സെഗ്മെന്റിലേക്കാണ് ഈ ഡിവൈസ് വരുന്നത്.

സാംസങ് ഗാലക്‌സി M02s: വിലയും ലഭ്യതയും
സാംസങ് ഗാലക്‌സി M02s സ്മാര്‍ട്ട്ഫോണിന്റെ 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള മോഡലിന് 8,999 രൂപയാണ് വില.
4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 9,999 രൂപയാണ് വില. കറുപ്പ്, നീല, ചുവപ്പ് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ഈ സ്മാര്‍ട്ട്ഫോണ്‍ ലഭ്യമാകും. ആമസോണ്‍.ഇന്‍, സാംസങ്.കോം, രാജ്യത്തുടനീളമുള്ള റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവ വഴി ഡിവൈസ് വില്‍പ്പനയ്ക്ക് എത്തും. ഡിവൈസ് എപ്പോള്‍ മുതലാണ് വിപണിയില്‍ ലഭ്യമാകുന്നത് എന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.

സാംസങ് ഗാലക്‌സി M02s: സവിശേഷതകള്‍

സാംസങ് ഗാലക്‌സി M02s സ്മാര്‍ട്ട്ഫോണ്‍ ആന്‍ഡ്രോയിഡ് 10 ബേസ്ഡ് സാംസങ് വണ്‍ യുഐ ഒഎസിലാണ് പ്രവര്‍ത്തിക്കുന്നത്. 6.5 ഇഞ്ച് (720×1,560 പിക്‌സല്‍) എച്ച്‌ഡി + വാട്ടര്‍ ഡ്രോപ്പ്-സ്റ്റൈല്‍ നോച്ച്‌ ടിഎഫ്‌ടി എല്‍സിഡി ഡിസ്‌പ്ലേയാണ് ഡിവൈസില്‍ ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 20: 9 അസ്പാക്‌ട് റേഷിയോയും ഉണ്ട്. ഇത് മികച്ച ക്വാളിറ്റിയുള്ള ഡിസ്പ്ലെയാണ്.

സ്നാപ്ഡ്രാഗണ്‍ 450 ഒക്ടാ കോര്‍ എസ്‌ഒസി

സാംസങ് ഗാലക്‌സി M02s സ്മാര്‍ട്ട്ഫോണിന് കരുത്ത് നല്‍കുന്നത് സ്നാപ്ഡ്രാഗണ്‍ 450 ഒക്ടാ കോര്‍ എസ്‌ഒസിയാണ്. ഇതിനൊപ്പം അഡ്രിനോ 506 ജിപിയുവും സാംസങ് നല്‍കിയിട്ടുണ്ട്. 4 ജിബി വരെ റാമും 64 ജിബി വരെ ഇന്റേണല്‍ സ്റ്റോറേജും ഈ സ്മാര്‍ട്ട്ഫോണിനുണ്ട്. ഡിവൈസിലെ സ്റ്റോറേജ് തികയാതെ വരുന്നവര്‍ക്ക് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച്‌ 1 ടിബി വരെ സ്റ്റോറേജ് എക്സ്പാന്‍ഡ് ചെയ്യാന്‍ സാധിക്കും.

ട്രിപ്പിള്‍ ക്യാമറ

സാംസങ് ഗാലക്‌സി M02s സ്മാര്‍ട്ട്ഫോണില്‍ ട്രിപ്പിള്‍ ക്യാമറ സെറ്റപ്പാണ് നല്‍കിയിട്ടുള്ളത്. 13 മെഗാപിക്സല്‍ പ്രൈമറി ക്യാമറ, 2 മെഗാപിക്സല്‍ ഡെപ്ത് സെന്‍സര്‍, 2 മെഗാപിക്സല്‍ മാക്രോ ലെന്‍സ് എന്നീ ക്യാമറകളാണ് ഈ ഡിവൈസില്‍ നല്‍കിയിട്ടുള്ളത്. ഡിവൈസിന്റെ മുന്‍വശത്ത്, എഫ് / 2.2 അപ്പേര്‍ച്ചറുള്ള 5 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയും കമ്ബനി നല്‍കിയിട്ടുണ്ട്. ഈ ക്യാമറ സെറ്റപ്പില്‍ ഐ‌എസ്‌ഒ കണ്‍ട്രോള്‍, ഓട്ടോ ഫ്ലാഷ്, ഡിജിറ്റല്‍ സൂം, എച്ച്‌ഡിആര്‍, എക്‌സ്‌പോഷര്‍ കോംമ്ബന്‍സേഷന്‍ തുടങ്ങിയ മാനുവല്‍ ഓപ്ഷനുകളും ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team