ട്രെയിന്‍ സര്‍വീസ് ചൊവ്വാഴ്ച മുതല്‍; നാളെ 4 മണി മുതല്‍ ഐആര്‍സിടിസി ബുക്കിങ് ആരംഭിക്കും  

ലോക് ഡൗണിനു ഷേശം രാജ്യം എല്ലാ സര്‍വ്വീസുകളും നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. സാമൂഹിക അകലം പാലിക്കുന്നതിനും കമ്യൂണിറ്റി സ്പ്രഡ് ഇ്ല്ലാതിരിക്കാനും യാത്രകളും കൂടലുകളും ഒക്കെ പൂര്‍ണ്ണമായി നിര്‍ത്തിയിരുന്നു. എന്നാല്‍ ഇപ്പോള് കേന്ദ്രത്തില്‍ നിന്നു പുതിയ വാര്‍ത്ത വരുന്നു. രാജ്യത്ത് ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തയ്യാറെടുപ്പുമായി റെയില്‍വെ. ഐആര്‍സിടിസി നാളെ വൈകീട്ട് നാലു മുതല്‍ ബുക്കിങ് ആരംഭിക്കും. ചൊവ്വാഴ്ച സര്‍വീസ് തുടങ്ങാനാണ് പദ്ധതി. ആദ്യഘട്ടത്തില്‍ 30 പാസഞ്ചറുകളാവും സര്‍വീസ് നടത്തുക.

റെയില്‍വെ സ്‌റ്റേഷന്‍ വഴി തത്കാലം ടിക്കറ്റുകളുടെ വില്‍പ്പനയുണ്ടാവില്ലെന്നും റയില്‍വെ വ്യക്തമാക്കി. യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. തെര്‍മല്‍ ‌സ്‌ക്രീനിങിന് ശേഷം മാത്രമായിരിക്കും യാത്രക്കാരെ ട്രയിനില്‍ കയറ്റുകയുള്ളൂ.

നേരത്തെ അതിഥി തൊഴിലാളികളെ നാട്ടില്‍ എത്തിക്കാന്‍ സംസ്ഥാനങ്ങളുടെ സഹകരണം റെയില്‍വേ തേടിയിരുന്നു കോവിഡ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ ലക്ഷകണക്കിന് കുടിയേറ്റ തൊഴിലാളികളാണ് കുടുങ്ങി കിടക്കുന്നത്. ഇവരെ അവരവരുടെ നാട്ടില്‍ എത്തിക്കാന്‍ സംസ്ഥാനങ്ങളുടെ സഹകരണം തേടിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

കുടിയേറ്റ തൊഴിലാളികളെ നാട്ടിലേക്ക് മടക്കി അയയ്ക്കാന്‍ അനുമതി അടക്കമുളള നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ അഭ്യര്‍ത്ഥിച്ചു. നിലവില്‍ കുടിയേറ്റ തൊഴിലാളികളെ നാട്ടില്‍ എത്തിക്കാന്‍ റെയില്‍വേ പൂര്‍ണ സജ്ജമാണ്. കുറഞ്ഞ സമയത്തിനുളളില്‍ പ്രതിദിനം 300 പ്രത്യേക ട്രെയിനുകളുടെ സര്‍വീസ് നടത്താന്‍ റെയില്‍വേയ്ക്ക് സാധിക്കും. കഴിഞ്ഞ ആറുദിവസമായി റെയില്‍വേ പൂര്‍ണ സജ്ജമാണെന്നും പീയുഷ് ഗോയല്‍ ട്വിറ്ററില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team