ട്രെയിൻ ടൂറിസം ജനുവരി മുതൽ!
കൊച്ചി: കൊവിഡ് മൂലം നിറുത്തിവച്ച ഐ.ആര്.സി.ടി.സിയുടെ റെയില്‍ ടൂറിസം പദ്ധതികള്‍ ജനുവരിയില്‍ പുനരാരംഭിക്കും. ആഡംബര ട്രെയിനുകളിലെ യാത്രകള്‍ക്ക് മുന്‍പെങ്ങുമില്ലാത്ത പ്രത്യേക ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
കര്‍ണാടക ടൂറിസത്തിന്റെ കീഴിലുള്ള ദക്ഷിണേന്ത്യയിലെ ഏക ആഡംബര ട്രെയിനായ ഗോള്‍ഡന്‍ ചാരിയറ്റിലെ യാത്രാ പാക്കേജുകളാണ് ആദ്യം ഉണ്ടാവുക. ഈ ട്രെയിനിന്റെ ഉടമസ്ഥാവകാശം കര്‍ണാടക ടൂറിസം വകുപ്പിനാണെങ്കിലും ഓപ്പറേഷന് ഇന്ത്യന്‍ റെയില്‍വേയുടെ കീഴിലുള്ള ഐ.ആര്.സി.ടി.സിക്കാണ്.
ബംഗളുരുവില്‍ നിന്ന് ആരംഭിച്ച് കര്‍ണാടക, കേരളം, തമിഴ്നാട്, ഗോവ എന്നിവിടങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ബംഗളുരുവില്‍ തന്നെ യാത്ര അവസാനിക്കുന്ന മൂന്ന് വ്യത്യസ്തപാക്കേജുകളാണ് ഉള്ളത്.