ഡിഗ്രി ഏതായാലും ഇനി ഇഷ്ട വിഷയത്തിൽ പിജി  

ബിരുദം ഏതെന്നു നോക്കാതെ, ഇഷ്ടവിഷയത്തിൽ പിജി പഠനത്തിന് അവസരമൊരുങ്ങുന്നു.
ദേശീയ പ്രവേശനപരീക്ഷയിൽ ആ വിഷയത്തിൽ യോഗ്യത നേടണമെന്നു മാത്രം.
പിജി പഠനത്തിനു യുജിസി തയാറാക്കിയ പുതിയ മാനദണ്ഡങ്ങളുടെ കരടിലാണ് ഇതുൾപ്പെടെയുള്ള നിർദേശങ്ങളുള്ളത്.
ഓൺലൈൻ പ്രോഗ്രാമുകൾക്കും ഒരേ സമയം 2 പിജി പ്രോഗ്രാമുകൾക്കുമുള്ള അവസരവും ലഭ്യമാക്കും.

2 ഓഫ്‌ലൈൻ പ്രോഗ്രാമുകൾ, ഒരു ഓഫ്‌ലൈൻ പ്രോഗ്രാമും ഒരു ഓൺലൈൻ–വിദൂരവിദ്യാഭ്യാസ പ്രോഗ്രാമും എന്നിങ്ങനെയുള്ള സാധ്യതകളുമുണ്ട്.
രണ്ടു വർഷ പിജിയുടെ ഒന്നാം വർഷത്തിനുശേഷം പിജി ഡിപ്ലോമ നേടി വേണമെങ്കിൽ പഠനം അവസാനിപ്പിക്കാം.
4 വർഷ ഡിഗ്രിക്കുശേഷം ഒരു വർഷ പിജി പ്രോഗ്രാം പഠിച്ചാൽ മതി.

5 വർഷ ഇന്റഗ്രേറ്റഡ് പിജി തുടരും.
ഗവേഷണത്തിനും പഠനത്തിനിടെയുള്ള ഇന്റേൺഷിപ് ഉൾപ്പെടെയുള്ള പരിശീലനങ്ങൾക്കും കൂടുതൽ ക്രെഡിറ്റ് ലഭ്യമാക്കണമെന്നും നിർദേശിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team