ഡിഗ്രി കഴിഞ്ഞ വർക്കായി ദുബായ് എയർപോർട്ടിൽ അവസരങ്ങളൊരുങ്ങുന്നു;  

അബുദാബി: വ്യോമയാന മേഖലയിൽ ജോലി അന്വേഷിക്കുന്നവരാണോ? എങ്കിൽ നിരവധി അവസരങ്ങളാണ് ദുബായ് എയർപോർട്ടിൽ ഒരുങ്ങുന്നത്. ഉടൻ തന്നെ കൂടുതൽ യുവാക്കളെ മേഖലയിൽ നിയമിക്കുമെന്നാണ്എയർപോർട്ട് അധികൃതർ വ്യക്തമാക്കുന്നത്.രാജ്യത്ത് എയർലൈൻ, എയർപോർട്ട് അനുബന്ധ മേഖലകളിൽ വലിയ പുരോഗതിയാണ് കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തത്. ദുബായ് എയർപോട്ടിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. ലോകത്തിലെ ഏറ്റവും തിരക്കേറിയ എയർപോർട്ടുകളിൽ ഒന്നായ ദുബായ് എയർപോർട്ടിൽ 1700 ഓളം ജീവനക്കാർ നിലവിൽ ഉണ്ട്.

വൈകാതെ തന്നെ കൂടുതൽ യുവാക്കൾക്ക് മേഖലയിൽ തൊഴിൽ നൽകാനാണ് അധികൃതർ ആലോചിക്കുന്നത്. ജീവനക്കാരുടെ എണ്ണം ഉയർത്തുകയല്ല മറിച്ച് കഴിവുള്ള ജീവനക്കാരെ നിയമിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അധികൃതർ പറയുന്നു.ജീവനക്കാരുടെ എണ്ണം ഉയർത്തുകയല്ല ലക്ഷ്യം.കഴിവിലാണ് ഞങ്ങൾ ശ്രദ്ധ കൊടുക്കുന്നത്. 1,700 ജീവനക്കാരിൽ 34 ശതമാനം സ്വദേശിവത്കരണം നടത്തിയിട്ടുണ്ട്. ജീവനക്കാരിൽ 16 ശതമാനം 20 നും 35 നും ഇടയിലുള്ളവരാണ്’, ദുബായിലെ ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മെഷാരി അൽ ബന്നായ് പറഞ്ഞു.’ഞങ്ങളുടെ ലക്ഷ്യം ഗുണനിലവാരമാണ്.

പ്രത്യേകിച്ച് യുവാക്കൾ, ബിരുദധാരികളായ ട്രെയിനികൾ, ഇന്റേണുകൾ എന്നിവരെ ലക്ഷ്യം വെച്ചുള്ളത്. ഇതാണ് മികച്ച ഫലം നൽകുക’, ബന്നായ് പറഞ്ഞു.2040 ഓടെ മിഡിൽ ഈസ്റ്റേൺ എയർപോർട്ടുകൾ കുറഞ്ഞത് 1.1 ബില്യൺ യാത്രക്കാരെ കൈകാര്യം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന്എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ (എസിഐ) കണക്കുകൾ പറയുന്നു. അതായത് 2019 ൽകൈകാര്യം ചെയ്തതിന്റെ ഏകദേശം 300 ശതമാനത്തിന്റെ വർധനവ്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team