ഡിജിലോക്കര്‍ സംവിധാനത്തിലൂടെ ഡിജിറ്റല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ ലഭ്യമാക്കാന്‍ ഇന്‍ഷുറന്‍സ് കമ്ബനികള്‍ക്ക്,ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശം!
ദില്ലി; ഡിജിലോക്കര്‍ സംവിധാനത്തിലൂടെ ഡിജിറ്റല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ ലഭ്യമാക്കാന്‍ ഇന്‍ഷുറന്‍സ് കമ്ബനികള്‍ക്ക്, ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദേശം നല്‍കി. “ഇന്‍ഷുറന്‍സ് മേഖലയില്‍ ഡിജി ലോക്കര്‍ സംവിധാനം ഉപയോഗപ്പെടുത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, എല്ലാ ഇന്‍ഷുറന്‍സ് കമ്ബനികളും തങ്ങളുടെ ഐടി സംവിധാനങ്ങളെ ഡിജിലോക്കര്‍ സൗകര്യവുമായി ബന്ധിപ്പിക്കണമെന്നും ,തങ്ങളുടെ പോളിസി രേഖകള്‍ സൂക്ഷിക്കുന്നതിനായി പോളിസി ഉടമകള്‍ക്ക് ഡിജി ലോക്കര്‍ സംവിധാനം ലഭ്യമാക്കണമെന്നും അതോറിറ്റി നിര്‍ദ്ദേശിച്ചു.
റീട്ടെയില്‍ പോളിസി ഉടമകള്‍ക്ക്, ഡിജിലോക്കര്‍ എന്തെന്നും, അത് ഉപയോഗിക്കേണ്ട രീതികള്‍ സംബന്ധിച്ചും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഇന്‍ഷുറന്‍സ് കമ്ബനികള്‍ ലഭ്യമാക്കണമെന്നും അതോറിറ്റി സര്‍ക്കുലര്‍ വ്യക്തമാക്കുന്നു .തങ്ങളുടെ പോളിസികള്‍ ഡിജി ലോക്കറില്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് പോളിസി ഉടമകള്‍ക്ക് അവസരമൊരുക്കാനുള്ള നടപടികള്‍ കമ്ബനികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട് .”
ഇലക്‌ട്രോണിക്സ് &ഐടി മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ ഇ-ഗവേണന്‍സ് വിഭാഗത്തിന്റെ ഡിജിലോക്കര്‍ സംഘം , ഇത് സംബന്ധിച്ച സാങ്കേതിക മാര്‍ഗ്ഗനിര്‍ദ്ദേശവും, മറ്റു പിന്തുണകളും ഉറപ്പാക്കുന്നതാണ്.
ഡിജിറ്റല്‍ ഇന്ത്യ മുന്നേറ്റത്തിന്റെ ഭാഗമായി ഇലക്‌ട്രോണിക്സ് &ഐടി മന്ത്രാലയത്തിന് കീഴില്‍ നടപ്പാക്കുന്ന ദൗത്യമാണ് ഡിജിലോക്കര്‍.
രാജ്യത്തെ പൗരന്മാര്‍ക്ക് സാധുതയുള്ള രേഖകളും, അനുമതിപത്രങ്ങളും ഡിജിറ്റല്‍ രൂപത്തില്‍, ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നു തന്നെ ലഭ്യമാക്കാന്‍ ഡിജിലോക്കര്‍ വഴിയൊരുക്കുന്നുരേഖകളുടെ ശരി പകര്‍പ്പുകളുടെ ഉപയോഗം കുറയ്ക്കാനും, ഒഴിവാക്കാനും അവസരമൊരുക്കുന്നതിലൂടെ, സേവന വിതരണത്തിലെ കാര്യശേഷി വര്‍ധിപ്പിക്കാനും, നടപടിക്രമങ്ങള്‍ ജന സൗഹൃദവും ലളിതവും ആക്കി മാറ്റാനും ഇത് ലക്ഷ്യമിടുന്നു.
ഇന്‍ഷുറന്‍സ് മേഖലയില്‍ ഡിജി ലോക്കര്‍ സംവിധാനം നിലവില്‍ വരുന്നതോടെ നടപടി ചിലവുകള്‍ കുറയ്ക്കാനും, പോളിസി പകര്‍പ്പ് ശരിയായ സമയത്ത് ലഭിക്കുന്നില്ല എന്ന ഗുണഭോക്താക്കളുടെ പരാതി ഒഴിവാക്കാനും, ഇന്‍ഷുറന്‍സ് സേവനങ്ങള്‍ പരമാവധി വേഗത്തില്‍ ലഭ്യമാക്കാനും, പരാതികള്‍ വേഗത്തില്‍ പരിഹരിക്കാനും, പരമാവധി തര്‍ക്കങ്ങള്‍ ഒഴിവാക്കാനും, വ്യാജ ഇടപാടുകള്‍ കുറയ്ക്കാനും, മികച്ച ഉപഭോക്തൃ ബന്ധം ഉറപ്പാക്കാനും സാധിക്കും. ചുരുക്കത്തില്‍ ഈ സംവിധാനത്തിലൂടെ ഗുണഭോക്താക്കളുമായി മികച്ച ബന്ധം വളര്‍ത്തിയെടുക്കാന്‍ കമ്ബനികള്‍ക്ക് സാധിക്കും
പൗരന്മാരുടെ ഡിജിലോക്കര്‍ അക്കൗണ്ടുകളിലേക്ക് ഡിജിറ്റല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ ലഭ്യമാക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് ഇലക്‌ട്രോണിക്സ്& ഐ ടി മാനവവിഭവ വികസന സഹമന്ത്രി ശ്രീ. സഞ്ജയ് ദോത്രെ, ധന കോര്‍പ്പറേറ്റ് കാര്യ സഹമന്ത്രി ശ്രീ. അനുരാഗ് സിംഗ് ഠാക്കൂറിനു കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് IRDAI തീരുമാനം.