ഡിസംബറോടെ ജിയോയുടെ 100 മില്യൺ ഫോണുകൾ പുറത്തിറങ്ങും !  

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ടെലികോം യൂണിറ്റ് ഗൂഗിളിന്റെ ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമിൽ നിർമ്മിക്കുന്ന 100 മില്യണിലധികം വില കുറഞ്ഞ സ്മാർട്ട്‌ഫോണുകളുൾ ഡിസംബറോടെ പുറത്തിറക്കുമെന്ന് ഒരു ബിസിനസ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ഡേറ്റാ പായ്ക്കുകൾ കൂടി ഉൾക്കൊള്ളുന്ന ഫോണുകൾ 2020 ഡിസംബറിലോ അടുത്ത വർഷം ആദ്യമോ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്.


ഇന്ത്യയിലെ ഏറ്റവും ഉയർന്ന മൂല്യമുള്ള കമ്പനിയായ റിലയൻസിന്റെ ഡിജിറ്റൽ യൂണിറ്റിൽ ആൽഫബെറ്റ് ഇൻകോ‍ർപ്പറേഷന്റെ ഗൂഗിൾ 4.5 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് ജൂലൈയിൽ അറിയിച്ചിരുന്നു. റിലയൻസ് ഉടമയായ മുകേഷ് അംബാനി, ജൂലൈയിൽ റിലയൻസ് രൂപകൽപ്പന ചെയ്യുന്ന കുറഞ്ഞ ചെലവിലുള്ള ‘4 ജി അല്ലെങ്കിൽ 5 ജി’ സ്മാർട്ട്‌ഫോൺ പുറത്തിറക്കുന്നതിനായി ഗൂഗിൾ ഒരു ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം (ഒഎസ്) നിർമ്മിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. മെയ് മാസത്തില്‍ 4.7 ദശലക്ഷം വരിക്കാരെ നഷ്ടപ്പെട്ട് എയര്‍ടെല്ലും വോഡഫോണ്‍ ഐഡിയയും.

1.52 ലക്ഷം കോടി രൂപ (20.22 ബില്യൺ ഡോളർ) സമാഹരിക്കുന്നതിനായി റിലയൻസ് അതിന്റെ ഡിജിറ്റൽ വിഭാഗമായ ജിയോ പ്ലാറ്റ്ഫോമുകളുടെ 33% ഓഹരികൾ വിറ്റു. ഫേസ്ബുക്ക് ഇൻകോ‌‍‍ർപ്പറേഷൻ, ഇന്റൽ, ക്വാൽകോം എന്നിവയുൾപ്പെടെ ആഗോള സാമ്പത്തിക, സാങ്കേതിക നിക്ഷേപക‍രും ജിയോയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ആമസോൺ ഫാബ് ഫോൺസ് ഫെസ്റ്റ് നവംബർ 26 മുതല്‍

5ജി സേവനങ്ങള്‍ക്ക് തുടക്കമിടാനുള്ള പുറപ്പാടിലാണ് റിലയന്‍സ് ജിയോ. നൂതന 5ജി സാങ്കേതികവിദ്യ കമ്പനി തദ്ദേശീയമായി വികസിപ്പിച്ചു കഴിഞ്ഞു. സ്‌പെക്ട്രം ലഭ്യമായാല്‍ ഒരു വര്‍ഷത്തിനകം ‘മെയ്ഡ് ഇന്‍ ഇന്ത്യ’ 5ജി സേവനങ്ങള്‍ രാജ്യത്ത് ആരംഭിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ മികവ് തെളിയിച്ചാല്‍ ആഗോള ടെലികോം കമ്പനികള്‍ക്കായി 5ജി സേവനങ്ങള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ജിയോയ്ക്ക് കയറ്റുമതി ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team