ഡിസൈൻ ബിരുദം:അപേക്ഷകൾ സ്വീകരിക്കുന്നു.
കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ നടത്തുന്ന ഡിസൈന്‍ ബിരുദ പ്രോഗ്രാമിന് (ബി.ഡെസ്) ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. 50 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയങ്ങളെടുത്ത് പ്ലസ്ടു ജയിച്ചവര്‍ 29ന് ഉച്ചയ്ക്ക് 12 വരെ അപേക്ഷിക്കാം. 2000 ഓഗസ്റ്റ് ഒന്നിന് മുമ്പ് ജനിച്ചവരാകരുത്. പട്ടിക, പിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്ന് വയസ്സിളവ് ലഭിക്കും. അപേക്ഷ ഫീസ് 2000 രൂപ.