ഡെബിറ്റ് ,ക്രെഡിറ്റ് കാര്‍ഡുകള്‍ ആവിശ്യാനുസരണം ഓൺലൈനും ഓഫ്‌ലൈനും ആക്കണോ??
ഡെബിറ്റ് ,ക്രെഡിറ്റ് കാര്‍ഡുകള്‍ ആവശ്യത്തിന് അനുസരിച്ച് ഓഫ് ലൈനാക്കാനും,ഓണ്‍ലൈനാക്കാനും സാധിച്ചാല്‍ എന്തായിരിക്കും സ്ഥിതി.എത്ര നന്നായിരിക്കുമല്ലേ. കുറച്ചുകാലത്തേക്ക് കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമാക്കാനും പിന്നീട് തോന്നുമ്ബോള്‍ പ്രവര്‍ത്തനനിരതമാക്കാനും സാധിക്കുക. ചില ബാങ്കുകള്‍ ഇപ്പോള്‍ ഈ സംവിധാനം ഓഫര്‍ ചെയ്യുന്നുണ്ട്.കൂടാതെ പണം പിന്‍വലിക്കാനുള്ള പരിധിയും നിശ്ചയിക്കാനാകും. ഉദാഹരണത്തിന് 3000 രൂപയാണ് നമ്മള്‍ വിഡ്രോവല്‍ പരിധി നിശ്ചയിച്ചതെങ്കില്‍ അതില്‍പരം തുക പിന്‍വലിക്കാന്‍ സാധിക്കില്ല. കൂടുതല്‍ പണം പിന്‍വലിക്കേണ്ടതുണ്ടെങ്കില്‍ വിഡ്രോവല്‍ ലിമിറ്റ് ഉയര്‍ത്തി സെറ്റ് ചെയ്യേണ്ടി വരും. ഇതിനൊപ്പം വിദേശയാത്രകളില്‍ ഇന്റര്‍നാഷനല്‍ സേവനം ഓഫ് ചെയ്യാന്‍ താല്‍പ്പര്യപ്പെട്ടാല്‍ അതുമാകാം.നെറ്റ് ബാങ്കിങ്ങിലൂടെയാണ് കൂടുതല്‍ ബാങ്കുകളും ഈ സേവനം നല്‍കുന്നത്. ഇത് വഴി ട്രാന്‍സാക്ഷന്‍ ലിമിറ്റ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ സെറ്റ് ചെയ്യാന്‍ കഴിയും. ഇത് ആവശ്യമെങ്കില്‍ മാറ്റാനും കഴിയും. ഫോണ്‍ ബാങ്കിംഗ് വഴിയും ഈ സൗകര്യം നല്‍കുന്ന ബാങ്കുകള്‍ ഉണ്ട്. കാര്‍ഡുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ വ്യാപകമാകുന്ന ഇക്കാലത്ത് ഈ സൗകര്യങ്ങള്‍ ബാങ്ക് ഇടപാടുകളില്‍ കൂടുതല്‍ സുരക്ഷിത്വം നല്‍കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.