ഡോളറിനെതിരായ രൂപയുടെ മൂല്യം ആറാഴ്‌ച്ചയിലെ ഉയര്‍ന്ന നിലവാരത്തില്‍.  

ഡോളറിനെതിരായ രൂപയുടെ മൂല്യം ആറാഴ്‌ച്ചയിലെ ഉയര്‍ന്ന നിലവാരത്തില്‍. രാജ്യത്തെ ഓഹരി സൂചികകള്‍ നേട്ടമുണ്ടാക്കിയതും യുഎസ് ഡോളര്‍ ദുര്‍ബലമായതുമാണ് രൂപയ്ക്ക് നേട്ടമായത്.മുന്‍ദിവസത്തെ ക്ലോസിങ് നിരക്കിനേക്കാള്‍ 18 പൈസയുടെ നേട്ടമാണ് രൂപയ്ക്കുണ്ടായത്. ഇതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 74.10 നിലവാരത്തിലെത്തി. യൂറോക്കെതിരെയും രൂപ കുതിപ്പ് രേഖപ്പെടുത്തി. 87.98-87.95 നിലവാരത്തിലാണ് വ്യാപാരം നടന്നത്.അതേസമയം ഓ‌ഹരിവിപണിയിലെ രണ്ടാം ദിനവും സൂചികകള്‍ മികച്ച നേട്ടമാണുണ്ടാക്കിയത്. ഇതാദ്യമായി സെന്‍സെക്‌സ് 54,000വും നിഫ്റ്റി 16,000വും കടന്നു. ഏറെക്കാലം വില്‍പ്പനക്കാരായിരുന്ന വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വീണ്ടും നിക്ഷേപം നടത്താനെത്തിയതും രൂപയ്ക്ക് ഗുണകരമായി.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team