ഡോളറൊഴുക്കിൽ പ്രതിഷയർപ്പിച്ച് വിപണി
പുതു വര്‍ഷം സാമ്പത്തിക രംഗം വന്‍ കുതിച്ചു ചാട്ടം കാഴ്‌ച്ചവെക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപ മേഖല. കോവിഡ് സൃഷ്‌ടിച്ച ആഘാതത്തില്‍ നിന്ന് പിന്നിട്ട വര്‍ഷത്തിന്‍റ്റ രണ്ടാം പകുതിയില്‍ ഇന്‍ഡക്‌സുകള്‍ കാഴ്‌ച്ചവെച്ച തിരിച്ച് വരവ് മുന്നിലുള്ള മാസങ്ങളില്‍ ചവിട്ടു പടിയാക്കി പുതിയ ഉയരങ്ങളിലേയ്‌ക്ക് ചുവടുവെക്കാനുള്ള തയ്യാറെടുപ്പിലാണ് ഓഹരികള്‍.
2020ല്‍ ബോംബെ സെന്‍സെക്‌സ് 6562 പോയിന്‍റ്റും നിഫ്‌റ്റി സൂചിക 1836 പോയിന്‍റ്റും ഉയര്‍ന്നു, രണ്ട് ഇന്‍ഡക്‌സുകളും ഏകദേശം 15 ശതമാനം മികവ് കാണിച്ചു.
ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ്, ഈ അവസരത്തില്‍ അരലക്ഷം പോയിന്‍റ്റിന് മുകളില്‍ ഇടം കണ്ടത്താനുള്ള ശ്രമങ്ങളാവും മുന്നിലുള്ള ഒരു മാസകാലയളവില്‍ ബോംബെ സെന്‍സെക്‌സ് നടത്തുക.
2010 ന് ശേഷം ആദ്യമായി തുടര്‍ച്ചയായി ഒമ്പത് ആഴ്‌ച്ചകളില്‍ തളര്‍ച്ചയറിയാതെ കുതിക്കുന്ന ഇന്ത്യന്‍ മാര്‍ക്കറ്റിന് വിദേശ പിന്തുണ നിലനിന്നാല്‍ റെക്കോര്‍ഡ് പ്രകടനം തുടരാനാവും.
ഡിസംബറില്‍ വിദേശ ഫണ്ടുകള്‍ 48,223 കോടി രൂപയാണ് നിക്ഷേപിച്ചത്. കഴിഞ്ഞ ആറ് മാസങ്ങളില്‍ അവര്‍ കാണിച്ച നിക്ഷേപ താല്‍പര്യത്തിലെ ഉത്സാഹം നിലനിന്നാല്‍ ജനുവരിയിലും ഡോളര്‍ പ്രവാഹം തുടരാം.
പുതു വര്‍ഷത്തിന്‍റ്റ ആദ്യ ദിനം ആഭ്യന്തര ധനകാര്യസ്ഥാപനങ്ങള്‍ നിക്ഷപകരായി രംഗത്ത് ഇറങ്ങിയത് പ്രദേശിക ഓപ്പറേറ്റര്‍മാരുടെ ആത്‌മവിശ്വാസം ഉയര്‍ത്താം. ഏതാണ്ട് ആറ് മാസമായി വില്‍പ്പനക്കാരായി നിലകൊണ്ട ആഭ്യന്തര ഫണ്ടുകളുടെ മനം മാറ്റം മുന്‍ നിര ഓഹരികളുടെ കുതിച്ചു ചാട്ടത്തിന് വഴിതെളിക്കാം. പോയവാരം അവര്‍ 4000 കോടി രൂപയുടെ വില്‍പ്പന നടത്തിയങ്കിലും വെള്ളിയാഴ്‌ച്ച വാങ്ങലുകാരായി. ഡിസംബറില്‍ മൊത്തം 37,293 കോടി രൂപയുടെ ഓഹരികള്‍ അവര്‍ വിറ്റു.
ബോംബെ സൂചിക സെന്‍സെക്‌സ് 46,973 ല്‍ നിന്ന് 47,980 പോയിന്‍റ്റ് വരെ ഉയര്‍ന്ന് റെക്കോര്‍ഡ് സ്ഥാപിച്ചു. വിപണി 48,000 മറികടക്കാനുള്ള ശ്രമത്തിലാണെങ്കിലും വാരാന്ത്യ ദിനത്തിലെ ലാഭമെടുപ്പ് മൂലം സൂചിക അല്‍പ്പം തളര്‍ന്നു. മാര്‍ക്കറ്റ് ക്ലോസിങില്‍ 47,869 ല്‍ നിലകൊള്ളുന്ന സെന്‍സെക്‌സ് 48,183 ലെ ആദ്യ പ്രതിരോധം വാരമധ്യത്തിന് മുന്നേ മറികടക്കാന്‍ ശ്രമിക്കാം. ഈ നീക്കം വിജയിച്ചാല്‍ 48,497 ല്‍ വീണ്ടും തടസം നിലവിലുണ്ട്.
അവധി ദിനങ്ങള്‍ ആസ്വദിക്കാന്‍ രംഗം വിട്ടു വിദേശ ഫണ്ടുകള്‍ രണ്ടാം പകുതിയില്‍ തിരിച്ച് എത്തുന്നതോടെ വിപണിയില്‍ ആവേശം വര്‍ധിക്കാന്‍ ഇടയുണ്ടങ്കിലും വില്‍പ്പന സമ്മര്‍ദ്ദം ഉടലെടുത്താല്‍ 47,351 ല്‍ ആദ്യ സപ്പോര്‍ട്ടുണ്ട്. ഇത് നഷ്‌ടപ്പെട്ടാല്‍ തിരുത്തലിന് ആക്കം വര്‍ദ്ധിക്കാം.വാരത്തിന്‍റ്റ ആദ്യ പകുതിയില്‍ നിഫ്‌റ്റി അല്‍പ്പം പിരിമുറുക്കത്തിലായിരുന്നു, ഡിസംബര്‍ സീരീസ് സെന്‍റ്റില്‍മെന്‍റ്റിന് മുന്നോടിയായി
ഓപ്പറേറ്റര്‍മാര്‍ ജനുവരി സിരീസിലേയ്‌ക്ക് റോള്‍ ഓവറിന് കാണിച്ച ഉത്സാഹം സൂചികയ്‌ക്ക് കരുത്ത് പകര്‍ന്നു. നിഫ്‌റ്റി പിന്നിട്ടവാരം 13,749 ല്‍ നിന്ന് 14,000 വും കടന്ന് 14,049 വരെ ഉയര്‍ന്ന് റെക്കോര്‍ഡ് സ്ഥാപിച്ച ശേഷം വാരാന്ത്യം 14,018പോയിന്‍റ്റിലാണ്. ഈവാരം 13,869 ലെ ആദ്യ താങ്ങ് നിലനിര്‍ത്തി 14,107 പോയിന്‍റ്റിലേയ്‌ക്ക് ഉയരാനുള്ള നീക്കം വിജയം കണ്ടാല്‍ അടുത്ത ലക്ഷ്യം 14,197 പോയിന്‍റ്റായി മാറും. അതേ സമയം ആദ്യ താങ്ങ് നഷ്‌ടപ്പെട്ടാല്‍ സൂചിക 13,721 വരെ സാങ്കേതിക തിരുത്തലില്‍ നടത്താം.
ഐ.ടി.സി 213 രൂപയിലും, ടി.സി.എസ് 2928 , എം ആന്‍റ് എം 732, ബജാജ് ഓട്ടോ 3481 , ഭാരതി എയര്‍ടെല്‍ 515, എല്‍ ആന്‍റ് ടി 1297, സണ്‍ ഫാര്‍മ 596, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് 900, മാരുതി സുസുക്കി 7691, ആക്സിസ് ബാങ്ക് 623, ടെക് മഹീന്ദ്ര 977, എച്ച്.സി.എല്‍ ടെക്നോളജീസ് 950, എച്ച്.ഡി.എഫ്.സി 2568, ഇന്‍ഫോസിസ് 1260, ഒ.എന്‍.ജി.സി 93, റിലയന്‍സ് 1987 രൂപയിലുമാണ് വാരാന്ത്യം.
ഫോറെക്‌സ് മാര്‍ക്കറ്റില്‍ രൂപ നേട്ടത്തിലാണ്. കൊറോണ ഭീതിയില്‍ ഏപ്രിലില്‍ 77 ലേയ്‌ക്ക്‌ഇടിഞ്ഞ രൂപയുടെ മൂല്യം പിന്നീട് ശക്തിപ്രാപിച്ച്72.97 വരെ മുന്നേറിയ ശേഷമിപ്പോള്‍ 73.12 ലാണ്.വാരാരംഭത്തില്‍ രൂപ 73.55 ലായിരുന്നു. നിലവിലെ സ്ഥിതിയില്‍ ഡോളറിന് മുന്നില്‍ രൂപ 72.20-75.00 റേഞ്ചില്‍ നിലകൊള്ളാം.