ഡ്യൂവൽ മൈക്രോഫോണുള്ള ജിബ്ട്രൂ റിയൽ വയർലെസ് ഇയർബഡുകൾ സ്‌കൾകാൻഡി പുറത്തിറക്കി
22 മണിക്കൂര്‍ വരെ ബാറ്ററി ലൈഫ് വരുന്ന ജിബ് ട്രൂ റിയല്‍ വയര്‍ലെസ് (ടിഡബ്ല്യുഎസ്) ഇയര്‍ബഡുകള്‍ (Skullcandy Jib True TWS Earbuds) സ്‌കള്‍കാന്‍ഡി അവതരിപ്പിച്ചു. അമേരിക്കന്‍ കമ്ബനിയുടെ ഈ പുതിയ ഇയര്‍ബഡുകള്‍ക്ക് ഐപിഎക്സ് 4 സ്വെറ്റ്, വാട്ടര്‍ റെസിസ്റ്റന്‍സ് വരുന്നു. വയര്‍ലെസ് മ്യൂസിക് പ്ലേബാക്ക് പ്രവര്‍ത്തിപ്പിക്കുന്നതിനൊപ്പം മെച്ചപ്പെടുത്തിയ വോയ്‌സ് കോളിംഗ് അനുഭവം നല്‍കാന്‍ സഹായിക്കുന്നതിന് ഡ്യൂവല്‍ മൈക്രോഫോണുകളും ഈ ഇയര്‍ബഡുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. സ്കല്‍കാന്‍ഡി ജിബ് ട്രൂ ഇയര്‍ബഡുകള്‍ക്കും സോളോ പ്രവര്‍ത്തിക്കാന്‍ കഴിയും. കുറച്ച് ബാറ്ററി ചാര്‍ജ് ലാഭിക്കുവാന്‍ നിങ്ങള്‍ക്ക് ഒരു ഇയര്‍ പീസ് മാത്രമായി ധരിക്കാമെന്നാണ് ഇതിനര്‍ത്ഥം.
രാജ്യത്ത് ഇതേ വിലയില്‍ വരുന്ന വണ്‍പ്ലസ് ബഡ്സ് ഇസഡ് ഇയര്‍ബഡുകളുമായി സ്‌കല്‍കാന്‍ഡി ജിബ് ട്രൂ വിപണിയില്‍ മത്സരിക്കും. ബജറ്റ് ടിഡബ്ല്യുഎസ് വിഭാഗത്തില്‍ ജനപ്രിയമായ റെഡ്മി ഇയര്‍ബഡ്സ് എസ്, റിയല്‍മി ബഡ്സ് ക്യു എന്നിവയുടെ പട്ടികയില്‍ ഈ ഇയര്‍ബഡുകളും വരുവാന്‍ സാധ്യതയുണ്ട്. ഇന്ത്യയില്‍ 2,999 രൂപയാണ് സ്‌കള്‍കാന്‍ഡി ജിബ് ട്രൂ വയര്‍ലെസ് ഇയര്‍ബഡുകള്‍ക്ക് വരുന്ന വില. ഈ ഇയര്‍ബഡുകള്‍ ബ്ലൂ, ട്രൂ ബ്ലാക്ക് കളര്‍ ഓപ്ഷനുകളില്‍ വിപണിയില്‍ വരുന്നു. അവ സ്കല്‍കാന്‍ഡി വെബ്സൈറ്റ് വഴി നിങ്ങള്‍ക്ക് സ്വന്തമാക്കാവുന്നതാണ്.
32 ഓംസ് ഇംപെഡന്‍സും 20 ഹെര്‍ട്സ് -20 കിലോ ഹെര്‍ട്സ് ഫ്രിക്യുന്‍സി റെസ്പോണ്‍സുമുള്ള 40 എംഎം ഡ്രൈവറുകളാണ് സ്‌കള്‍കാന്‍ഡി ജിബ് ട്രൂ ഇയര്‍ബഡുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കണക്റ്റുചെയ്‌ത ഫോണ്‍ പുറത്തെടുക്കാതെ തന്നെ വോളിയം ക്രമീകരിക്കാനോ അല്ലെങ്കില്‍ ട്രാക്കുകള്‍ മാറ്റുവാനോ വോയ്‌സ് കോളുകള്‍ വിളിക്കാനോ ഗൂഗിള്‍ അസിസ്റ്റന്റ് അല്ലെങ്കില്‍ സിരി ആക്റ്റീവ് ചെയ്യുവാനുമുള്ള കണ്‍ട്രോളുകളുണ്ട്. സിലിക്കണ്‍ ടിപ്പിലൂടെ വരുന്ന നോയ്‌സ്-ഐസോലേറ്റിംഗ് ഫിറ്റും കമ്പനി ഉപയോഗിച്ചിട്ടുണ്ട്. ഇയര്‍ബഡുകള്‍ ബ്ലൂടൂത്ത് വി 5.0 കണക്റ്റിവിറ്റിയോടെയാണ് വരുന്നത്. ഇത് ആന്‍ഡ്രോയിഡ് ഡിവൈസുകള്‍ക്കും ഐഫോണിനും അനുയോജ്യമാണ്. സ്‌കല്‍കാന്‍ഡി ജിബ് ട്രൂ ഇയര്‍ബഡുകള്‍ ഒരൊറ്റ ചാര്‍ജില്‍ ആറ് മണിക്കൂര്‍ നീണ്ടുനില്‍ക്കും. ഇതോടപ്പം വരുന്ന കേസ് 16 മണിക്കൂര്‍ അധിക സമയം നല്‍കുന്നു. ഇത് മൊത്തം 22 മണിക്കൂര്‍ ബാറ്ററി ലൈഫ് നല്‍കുന്നു. ഈ ഇയര്‍ബഡുകള്‍ വണ്‍പ്ലസ് ബഡ്സ് ഇസെഡ് വാഗ്ദാനം ചെയ്ത 20 മണിക്കൂര്‍ ഉപയോഗത്തേക്കാള്‍ രണ്ട് മണിക്കൂര്‍ കൂടുതല്‍ സമയമാണ് നല്‍കുന്നത്. എന്നാല്‍, വണ്‍പ്ലസ് ഓഫര്‍ ചെയ്യുന്നതില്‍ നിന്ന് വ്യത്യസ്തമായി സ്‌കല്‍കാന്‍ഡിക്ക് ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ എന്ന കാര്യം ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല. ജിബ് ട്രൂ ഇയര്‍ബഡുകള്‍ക്ക് 228 ഗ്രാം ഭാരമാണ് വരുന്നത്.