തകർപ്പൻ അപ്ഡേഷനുകളുമായ് വാട്സ്ആപ്പ് !!!  

ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളില്‍ ഒന്നാണ് വാട്ട്സ് ആപ്പുകള്‍ .ഫേസ് ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഒരു ആപ്ലികേഷനുകള്‍ കൂടിയാണ് വാട്ട്സ് ആപ്പ് . മിക്ക മാസ്സങ്ങളിലും വാട്ട്സ് ആപ്പില്‍ നിന്നും എന്തെകിലും പുതിയ അപ്പ്‌ഡേഷനുകള്‍ ലഭിക്കുന്നുണ്ട് .

എന്നാല്‍ ഇപ്പോള്‍ പുതിയ അപ്പ്‌ഡേഷനുകളുമായി വാട്ട്സ് ആപ്പ് വീണ്ടും എത്തിയിരിക്കുന്നു .പുതിയതായി ആനിമേറ്റഡ് സ്റ്റിക്കറുകളും ,വാള്‍പേപ്പര്‍ ചേഞ്ച് ചെയുന്ന സംവിധാനവും കൂടാതെ അഡ്വാന്‍സ് സെര്‍ച്ച്‌ ഓപ്‌ഷനും ലഭിക്കുന്നതാണ് .

ഇപ്പോള്‍ ഈ അപ്പ്‌ഡേഷനുകള്‍ ആന്‍ഡ്രോയിഡ് , ഐ ഓ എസ് ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് ..ആദ്യമായി അഡ്വാന്‍സ് സെര്‍ച്ച്‌ എന്ന ഓപ്‌ഷനുകളാണ്.ഈ ഓപ്‌ഷനുകളുടെ ഉപയോഗം നിങ്ങളുടെ ചാറ്റുകള്‍ ,വിഡിയോകള്‍ ,പിക്ക്ച്ചറുകള്‍ എന്നിവ എളുപ്പത്തില്‍ തിരയുന്നതിനു ഈ ഓപ്‌ഷനുകള്‍ സഹായിക്കുന്നതാണ്. ഉദാഹരണത്തിന് നിങ്ങളുടെ വാട്ട്സ് ആപ്പില്‍ നിങ്ങളുടെ സുഹൃത്തു കഴിഞ്ഞ മാസ്സം അയച്ച ഒരു മെസ്സജ് തിരയണം .എന്നാല്‍ ഈ അഡ്വാന്‍സ് സെര്‍ച്ചില്‍ അത് എളുപ്പമായി തിരയുവാന്‍ സാധിക്കുന്നു .അടുത്തതായി ആന്‍ഡ്രോയിഡ് ആനിമേറ്റഡ് സ്റ്റിക്കറുകളാണ് .ഇതും ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണ്‍ ഉപഭോതാക്കള്‍ക്ക് ഉടന്‍ പ്രതീക്ഷിക്കാവുന്നതാണ് .

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team