തകർപ്പൻ പ്രഖ്യാപനവുമായി ഇനി കുറഞ്ഞ വിലയിൽ ജിയോ ഫോണുകൾ : 100 മില്യൺ ഫോണുകൾ പുറത്തിറക്കും
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ടെലികോം യൂണിറ്റ് ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിക്കുന്ന 100 മില്യണിലധികം വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകളുള്‍ ഡിസംബറോടെ പുറത്തിറക്കുമെന്ന് ഒരു ബിസിനസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഡേറ്റാ പായ്ക്കുകള്‍ കൂടി ഉള്‍ക്കൊള്ളുന്ന ഫോണുകള്‍ 2020 ഡിസംബറിലോ അടുത്ത വര്‍ഷം ആദ്യമോ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്.
റിലയന്‍സ് – ഗൂഗിള്‍ ഇടപാട്
ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള കമ്ബനിയായ റിലയന്‍സിന്റെ ഡിജിറ്റല്‍ യൂണിറ്റില്‍ ആല്‍ഫബെറ്റ് ഇന്‍കോര്‍പ്പറേഷന്റെ ഗൂഗിള്‍ 4.5 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് ജൂലൈയില്‍ അറിയിച്ചിരുന്നു. റിലയന്‍സ് ഉടമയായ മുകേഷ് അംബാനി, ജൂലൈയില്‍ റിലയന്‍സ് രൂപകല്‍പ്പന ചെയ്യുന്ന കുറഞ്ഞ ചെലവിലുള്ള “4 ജി അല്ലെങ്കില്‍ 5 ജി” സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കുന്നതിനായി ഗൂഗിള്‍ ഒരു ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം (ഒഎസ്) നിര്‍മ്മിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
ജിയോ നിക്ഷേപം
1.52 ലക്ഷം കോടി രൂപ (20.22 ബില്യണ്‍ ഡോളര്‍) സമാഹരിക്കുന്നതിനായി റിലയന്‍സ് അതിന്റെ ഡിജിറ്റല്‍ വിഭാഗമായ ജിയോ പ്ലാറ്റ്ഫോമുകളുടെ 33% ഓഹരികള്‍ വിറ്റു. ഫേസ്ബുക്ക് ഇന്‍കോര്‍പ്പറേഷന്‍, ഇന്റല്‍, ക്വാല്‍കോം എന്നിവയുള്‍പ്പെടെ ആഗോള സാമ്ബത്തിക, സാങ്കേതിക നിക്ഷേപകരും ജിയോയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.
5ജി സേവനങ്ങള്‍
5ജി സേവനങ്ങള്‍ക്ക് തുടക്കമിടാനുള്ള പുറപ്പാടിലാണ് റിലയന്‍സ് ജിയോ. നൂതന 5ജി സാങ്കേതികവിദ്യ കമ്ബനി തദ്ദേശീയമായി വികസിപ്പിച്ചു കഴിഞ്ഞു. സ്‌പെക്‌ട്രം ലഭ്യമായാല്‍ ഒരു വര്‍ഷത്തിനകം ‘മെയ്ഡ് ഇന്‍ ഇന്ത്യ’ 5ജി സേവനങ്ങള്‍ രാജ്യത്ത് ആരംഭിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ മികവ് തെളിയിച്ചാല്‍ ആഗോള ടെലികോം കമ്ബനികള്‍ക്കായി 5ജി സേവനങ്ങള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ജിയോയ്ക്ക് കയറ്റുമതി ചെയ്യാം.
നിലവിലെ സേവനം
നിലവില്‍ 4ജി സേവനങ്ങളാണ് റിലയന്‍സ് ജിയോ രാജ്യത്ത് ലഭ്യമാക്കുന്നത്. 5ജി സാങ്കേതികവിദ്യയിലേക്കുള്ള ചുവടുമാറ്റം ജിയോയെ സംബന്ധിച്ച് വലിയ പ്രശ്‌നമല്ല. കാരണം 5ജി സേവനങ്ങള്‍ക്ക് ആവശ്യമായ ഐപി നെറ്റ്‌വര്‍ക്ക് സൗകര്യങ്ങള്‍ കമ്ബനിക്ക് ഇപ്പോഴുണ്ട്.